സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം മേളയില്‍ 150 സ്റ്റാളുകള്‍
കോഴിക്കോട്: സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. 20 മുതല്‍ 27 വരെ ബീച്ചിലാണു പരിപാടികള്‍ നടക്കുക. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ ഉല്പന്ന പ്രദര്‍ശന വിപണന മേള നടത്തും. വിവിധ വകുപ്പുകളുടെ 150 സ്റ്റാളുകളാണ് മേളയില്‍ ഉണ്ടാകുക. മേളയില്‍ ആരോഗ്യം, കൃഷി, സാമൂഹ്യനീതി, ഇന്‍ഡസ്ട്രീസ്, ശുചിത്വ മിഷന്, ഹരിത കേരള മിഷന്, വിദ്യാഭ്യാസം, എക്സൈസ് എന്നീ വകുപ്പുകളുടെ വികസന സെമിനാറും വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികളും നടക്കും.
12, 13, 14 തിയതികളില്‍ ടൗണ്‍ഹാളില്‍ ഡോക്യു ഫെസ്റ്റ് സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനവും ചില പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."