കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസം പാസായി
കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസായി. നിലവില്‍ 28 അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫ് അംഗത്തില്‍ നിന്നു മുസ് ലിം ലീഗ് കൗണ്‍സിലറായ കെ.പി.എ സലീം എല്‍.ഡി.എഫ് പക്ഷത്തേക്ക് കൂറുമാറിയതോടെയാണ് ഡപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസം പാസായത്.
മേയര്‍ സുമാ ബാലകൃഷ്ണന്, സി.കെ വിനോദ് ,കെ. പ്രകാശന്, മിനാസ് , റഷീദമഹല് എന്നിവര്‍ വൈകി എത്തിയതിനെ തുടര്‍ന്ന് കൗണ്‍സില്‍ ഹാളില്‍ പ്രവേശിക്കാനായില്ല. മാത്രമല്ല കോണ്‍ഗ്രസ് അംഗങ്ങളായ കെ.കെ ഭാരതിയും ധനേഷും വരാത്തതും യു.ഡി.എഫിന് തിരിച്ചടിയായി. ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് അവിശ്വാസ പ്രമേയം പാസായത്.
നിലവില്‍ യു.ഡി.എഫിനും ഇടത് പക്ഷത്തിനും 27 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്.
സ്വതന്ത്രനായ പി.കെ രാഗേഷിന്റെ പിന്‍ബലത്തിലായിരുന്നു യു.ഡി.എഫ് ഭരണത്തിലേറിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."