HOME
DETAILS
MAL
ചതുര്‍ദിനം: കൃഷ്ണഗിരി ഒരുങ്ങി; ടീമുകള്‍ ഇന്നെത്തും
backup
February 05 2019 | 04:02 AM
കൃഷ്ണഗിരി: ചതുര്‍ദിന മത്സരത്തിനായി ഇന്ത്യ-എ, ഇംഗ്ലണ്ട് ലയണ്‍സ് ടീമുകള്‍ ഇന്ന് വയനാട്ടിലെത്തും. ഉച്ചക്ക് ഒന്നോടെ ചുരം കയറിയെത്തുന്ന ഇരു ടീമുകള്‍ക്കും താമസമൊരുക്കിയിരിക്കുന്നത് വൈത്തിരി വില്ലേജ് റിസോര്‍ട്ടിലാണ്. നാളെ ഇരു ടീമുകളും കൃഷ്ണഗിരിയില്‍ പരിശീലനത്തിനിറങ്ങും.
രാവിലെ ഒന്‍പത് മുതല്‍ 12വരെ ഇന്ത്യ-എയും ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാലുവരെ ഇംഗ്ലണ്ട് ലയണ്‍സും ഗ്രൗണ്ടില്‍ പരിശീലനം നടത്തും. മത്സരത്തിനായുള്ള പിച്ച് കൃഷ്ണഗിരിയില്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഈമാസം ഏഴ് മുതല്‍ 10വരെയാണ് ക്രിക്കറ്റിലെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ-എയും സിംബാബ്‌വെയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആന്‍ഡി ഫ്‌ളവര്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള ചതുര്‍ദിനം കൃഷ്ണഗിരിയില്‍ അരങ്ങേറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."