HOME
DETAILS
MAL
കൊവിഡ് കത്തിക്കയറുമ്പോഴും ലോകത്തിന് മാതൃകയായി ജി.സി.സി രാഷ്ട്രങ്ങള്‍
backup
March 20 2020 | 08:03 AM
ജിദ്ദ: ലോകത്താകമാനം പ്രതിദിനം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയും സുരക്ഷയും നല്‍കുന്നതില്‍ മത്സരിക്കുകയാണ് ജി.സി.സി രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍. ഇസ്‌ലാമിക മതാചാരങ്ങളില്‍ ഏറ്റവും കണിശമായ നിസ്‌കാരങ്ങള്‍ പോലും സ്വഭവനങ്ങളിലേക്കൊതുക്കി മതം മനുഷ്യന്റെ സുരക്ഷയ്ക്കുള്ളതാണെന്ന മാനവികത ഉയര്‍ത്തിപ്പിടിക്കുകയാണ് അറബികള്‍.സഊദിയില്‍ ഇരു ഹറമുകളില്‍ ഒഴിച്ച് മറ്റൊരു പള്ളിയിലും നിസ്‌കാര നിര്‍വഹണം ഇല്ല. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി വലിയ മാളുകളും വിനോദകേന്ദ്രങ്ങളും അടച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരത്തെ തന്നെ അടച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലടക്കം വീട്ടില്‍ ഇരുന്നു തൊഴില്‍ ചെയ്യാവുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി.
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിപണി നേരിടുന്ന മാന്ദ്യം ലഘൂകരിക്കുന്നതിന് 5,000 കോടി റിയാല്‍ ധനസഹായം നല്‍കുമെന്ന് ദേശീയ ബാങ്കായ സഊദി അറേബ്യന്‍ മോണിറ്ററിങ് അതോറിറ്റി അറിയിച്ചു. ഇതിനു പുറമെ കൊവിഡിനെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് ഒരു കോടി ഡോളറിന്റെ ധനസഹായം നല്‍കാനും സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."