രേഖകളില്ലാത്ത മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു
കൊടുങ്ങല്ലൂര്‍: രജിസ്ട്രേഷനോ ലൈസന്‍സോ ഇല്ലാതെ മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി.
എടവനക്കാട് സ്വദേശി ഹര്‍ഷാദ് തലക്കാട്ട് എന്നയാളുടെ ഉടമസ്ഥതയിലുള്ള നൗറിന് എന്ന ബോട്ടാണ് പിടികൂടിയത്. പട്രോളിങ്ങിനിടെ ഫിഷറീസ് വകുപ്പിന്റെ കണ്ണ് വെട്ടിച്ചു കടന്ന ബോട്ടിനെ പിന്തുടര്ന്നു പിടികൂടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബോട്ടിന് രജിസ്ട്രേഷനോ, ലൈസന്‍സോ കണ്ടെത്താനായില്ല. ബോട്ട് വാങ്ങിയതിന്റെ രേഖകളും ഉണ്ടായിരുന്നില്ല. ബോട്ടില്‍ അഞ്ചു ടണ്‍ മത്സ്യം ഉണ്ടായിരുന്നു. ഫിഷറീസ് അസിസ്റ്റന്റ്് ഡയരക്ടര്‍ വി.പ്രശാന്തന്, ഫിഷറീസ് ഇന്‍സ്പെക്ടര്‍ പി.പി സിന്ധു, സീ ഗാര്‍ഡുമാരായ ഫസല്‍, അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അനന്തര നടപടികള്‍ക്കായി ബോട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് കൈമാറി.
കുളച്ചല്‍ സ്വദേശികളായ 12 മത്സ്യത്തൊഴിലാളികളാണ് അതിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."