HOME
DETAILS

ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട; വിജയിച്ചത് പ്രത്യേക നിരീക്ഷണവും പഴുതടച്ചുള്ള ആസൂത്രണവും

  
Web Desk
February 05 2019 | 06:02 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-2

കാഞ്ഞങ്ങാട്: ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വില്‍പനക്കാരനെ പൊലിസ് പിടികൂടിയത് ഒരു മാസമായി നടത്തിയ കൃത്യമായ നീരിക്ഷണത്തിലൂടെയും പഴുതടച്ചുള്ള ആസൂത്രണത്തിലൂടെയുമാണെന്ന് ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ.എല്‍ 60 സി 63600 നമ്പര്‍ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കുന്നുകൈ സ്വദേശി നൗഫലാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന കുറുഞ്ചേരി സ്വദേശി ടോണി വര്‍ഗീസ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലിസ് വല വിരിച്ചിട്ടുണ്ടെന്ന് എസ്.പി വ്യക്തമാക്കി. കാറിന്റെ ഡിക്കിയിലും സീറ്റുകള്‍ക്കിടയിലുമായി ഒന്‍പതു ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് 112 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്. പ്രവാസിയായ നൗഫലിനും ടോണിക്കും കഞ്ചാവ് കടത്തു റാക്കറ്റുമായി ബന്ധമുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരുമാസമായി രഹസ്യമായി ഇവരുടെ നീക്കങ്ങള്‍ പൊലിസ് പ്രത്യേകം നിരീക്ഷിച്ചു വരികയായിരുന്നു.
ഇവരില്‍നിന്ന് പിടികൂടിയ കഞ്ചാവിന് മാര്‍ക്കറ്റില്‍ 25 മുതല്‍ 30 ലക്ഷം രൂപ വരെ വില വരുമെന്ന് എസ്.പി അറിയിച്ചു. എന്നാല്‍ ഇത് ചില്ലറ വില്‍പന നടത്തുകയാണെങ്കില്‍ ഒരു കോടിയുടെ അടുത്ത് വില വരും. ആന്റി നാര്‍ക്കോട്ടിക്ക് സെല്ലിന്റെ അന്വേഷണത്തില്‍ ഇവര്‍ക്ക് അന്താരാഷ്ട്ര ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 28ന് ഇവര്‍ ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരിയിലേ ടൂണിയിലേക്ക് പോയതായി ഫോണ്‍ ലൊക്കേഷന്‍ ചോര്‍ത്തിയതിലൂടെ പൊലിസിന് വിവരം ലഭിച്ചു.
കഴിഞ്ഞദിവസം ഫെബ്രുവരി മൂന്നിന് ഇവര്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങി വരുന്നുവെന്ന വിവരമറിഞ്ഞതോടെ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജെയ്‌സണ്‍ കെ. അബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ ഫിലിപ്പ് തോമസ്, എ.എസ്.ഐമാരായ കെ. നാരായണന്‍, സി.കെ ബാലകൃഷ്ണന്‍, ചിറ്റാരിക്കാല്‍ എസ്.ഐ രഞ്ജിത് രവീന്ദ്രന്‍, സി.പി.ഒമാരായ വി.കെ സുരേഷ്, പി. ശിവകുമാര്‍, കല്ലായി അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഞ്ചാവ് സംഘത്തിനായി വല വിരിക്കുകയായിരുന്നു.
കര്‍ണാടക അതിര്‍ത്തി മുതല്‍ പൊലിസ് മൂന്നു വാഹനങ്ങളില്‍ ഇവരെ പിന്തുടരുകയായിരുന്നു. പൊലിസ് നീക്കം മണത്തറിഞ്ഞ് ഊടുവഴികളിലൂടെയായിരുന്നു കഞ്ചാവ് സംഘത്തിന്റെ യാത്ര. കൊന്നക്കാടിനടുത്ത് പൂങ്ങോട്ട് വച്ച് പൊലിസ് കാര്‍ തടഞ്ഞു നിര്‍ത്തി നൗഫലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതിനിടയില്‍ കിട്ടിയ പഴുതിലാണ് കൂട്ടുപ്രതിയായ ടോണി വര്‍ഗീസ് ഓടി മറഞ്ഞത്. ജില്ലയിലെ കോളജുകളിലും സ്‌കൂളുകളിലും പ്രധാന ടൗണുകളിലും ചില്ലറ വില്‍പന നടത്താനായിരുന്നു ഇവരുടെ ഉദ്ദേശമെന്നും എസ്.പി അറിയിച്ചു.


പ്രതി നൗഫലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു


കാഞ്ഞങ്ങാട്: 112 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായ നൗഫലിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി രണ്ടാണ് നൗഫലിനെ റിമാന്‍ഡ് ചെയ്തത്.
പ്രതിക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് പ്രാഥമികമായി തെളിഞ്ഞിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. പ്രതിയുടെ വിദേശത്തടക്കമുള്ള ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി പ്രതിയെ മൂന്നു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും അദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  a day ago
No Image

ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം

Kerala
  •  a day ago
No Image

ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം

uae
  •  a day ago
No Image

സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി 

National
  •  a day ago
No Image

ഓസ്‌ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്

Cricket
  •  a day ago
No Image

ഇന്റർപോളിന്റെയും, യൂറോപോളിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ; മൂന്ന് ബെൽജിയൻ പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  a day ago
No Image

മിച്ചൽ സ്റ്റാർക്ക് 100 നോട്ട് ഔട്ട്; ഇതുപോലൊരു സെഞ്ച്വറി ചരിത്രത്തിൽ മൂന്നാം തവണ

Cricket
  •  a day ago
No Image

തൊഴിലന്വേഷകർക്ക് സുവർണാവസരം; എമിറേറ്റ്സിൽ ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ്; ഇപ്പോൾ അപേക്ഷിക്കാം

uae
  •  a day ago