കൊവിഡ് 19: സഊദിയിൽ ദന്ത, ചർമ്മ ക്ലിനിക്കുകൾ നിർത്തിവെക്കാൻ നിർദേശം
റിയാദ്: രാജ്യത്തെ ദന്ത, ചർമ്മ, പ്ലാസ്റ്റിക് സർജറി ക്ലിനിക്കുകൾ താത്കാലികമായി നിർത്തി വെക്കാൻ നിർദേശം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാലത്തിലാണ് ഡെന്റൽ, ഡെർമറ്റോളജി ആൻഡ് പ്ലാസ്റ്റിക് സർജറി ക്ലിനിക്കുകൾ താത്കാലികമായി നിർത്തിവെക്കാൻ അധികൃതർ നിർദേശം നൽകിയത്. എന്നാൽ, അടിയന്തിര സാഹചര്യത്തിൽ വേണ്ട ചികിത്സ ലഭ്യമാക്കണമെന്നും നിർദേശം ഉണ്ട്. ഇത്തരം ക്ലിനിക്കുകളിൽ ആളുകൾ കൂടുതൽ ഒരുമിച്ച് കൂടുന്നതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അതൊഴിവാക്കുന്നതിനാണ് പുതിയ നിർദേശം പുറപ്പെടുവിച്ചത്.
ദന്ത വിഭാഗത്തിൽ വിവിധ കാരണങ്ങൾ മൂലമുണ്ടാകുന്ന അസഹ്യമായ വേദനകൾ ഉൾപ്പെടെ അടിയന്തിര സാഹചര്യത്തിൽ മാത്രമാണ് ചികിത്സ ലഭ്യമാകൂ. അതല്ലാതെ, സാധാരണ രീതിയിൽ ലഭിക്കുന്ന സൗന്ദര്യം കൂട്ടുന്ന തരത്തിലുള്ള ദന്ത ചികിത്സകൾക്കാണ് താത്കാലിക നിരോധനം. ഡെർമറ്റോളജി ആൻഡ് പ്ലാസ്റ്റിക് സർജറി ക്ലിക്കുകളിൽ വിവിധ സൗന്ദര്യ വർധിത ചികിത്സകളും നിർത്തി വെച്ചിട്ടുണ്ട്. എന്നാൽ, അടിയന്തിര കേസുകൾ കൈകാര്യം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം ക്ലിനിക്കുകളിൽ ടെലഫോൺ വഴിയുള്ള അപ്പോയ്ന്റ്മെന്റുകളും നിർത്തി വെച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ആശുപത്രികളിലെയും ഇത്തരം ക്ലിനിക്കുകൾക്കും പുതിയ നിയന്ത്രണം ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."