മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി ചെറുറോഡുകളും ഇടവഴികളും
ചങ്ങനാശേരി: നഗരത്തിലെ പ്രധാന റോഡിന്റെ വശങ്ങളിലെ മാലിന്യ നിക്ഷേപം കുറഞ്ഞപ്പോള്‍ ഇടവഴികളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നു. പല പ്രദേശങ്ങളിലും ഇടവഴികളിലൂടെ സഞ്ചരിക്കണമെങ്കില്‍ മൂക്കു പൊത്തണമെന്നതാണ് അവസ്ഥ. ഗാര്‍ഹിക മാലിന്യങ്ങളും കടകളില്‍ നിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് കിറ്റുകളിലും ചാക്കുകളിലുമായി തള്ളിയിരിക്കുകയാണ് പലയിടങ്ങളിലും അര്‍ധരാത്രിക്കുശേഷവും പുലര്‍ച്ചെയുമായാണ് ഇടവഴികളില്‍ മാലിന്യ നിക്ഷേപം നടക്കുന്നത്. എം.സി റോഡിലോട് ചേര്‍ന്നുള്ള ഇടവഴിയിലും ടി.ബി റോഡിനോട് ചേര്‍ന്നുള്ള ഇടറോഡുകളിലും ഇത്തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്കി നഗരസഭാ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ നഗരത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമുണ്ടാക്കിയിരുന്നു. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനു വഴിയോരങ്ങളില്‍ നഗരസഭ നിര്‍മിച്ച മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളെ ജനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊക്കെ താളംതെറ്റിയിരിക്കുകയാണ്. ടൗണില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് ഡംപിങ് യാഡില്‍ സംസ്‌കരിക്കുകയും കൂടാതെ അലക്ഷ്യമായി റോഡരികില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ രാത്രികാലങ്ങളിലും വെളുപ്പിനും നഗരസഭ പ്രത്യേക സ്‌ക്വാഡിനെ രംഗത്തിറക്കുകയും ചെയ്താല്‍ റോഡില്‍ തള്ളുന്ന മാലിന്യ നിക്ഷേപത്തിന് ഒരുപരിധിവരെ പരിഹാരം കാണാമായിരുന്നു. മുന്‍പ് കുറച്ചു ദിവസങ്ങളില്‍ ഇങ്ങനെ ചെയ്തിരുന്നു. എന്നാല്‍ നഗരസഭയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നില്ല. നഗരത്തിലൂടെ കടന്നുപോകുന്ന എം.സി റോഡ് വൃത്തിയാക്കുന്നതുപോലെ ഇടവഴികളും വൃത്തിയാക്കണം. പാതയോരങ്ങളിലെ കാനകളില്‍ അടക്കം പലയിടത്തും പ്ലാസ്റ്റിക് കിറ്റുകളിലാക്കിയ മാലിന്യങ്ങള്‍ ഇപ്പോള്‍ നഗരത്തിലെ നിത്യ കാഴ്ചയായി മാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."