HOME
DETAILS
MAL
കലക്ഷന്‍: റിവേഴ്സ് ഗിയറില്‍ കെ.എസ്.ആര്.ടി.സി
backup
March 21 2020 | 05:03 AM
തിരുവനന്തപുരം: കൊവിഡ് ഭീതിയുടെ സാഹചര്യത്തില്‍ കെ.എസ്.ആര്.ടി.സി കളക്ഷന്‍ നേടാന്‍ പാടുപെടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു ദിവസം പോലും അഞ്ച് കോടി രൂപ കളക്ഷന്‍ നേടാനായിട്ടില്ല. അതിനിടെ ഒരു ദിവസം ലഭിച്ചത് രണ്ടേമുക്കാല്‍ കോടിയോളം രൂപ മാത്രവും. ദീര്‍ഘദൂര സര്‍വിസുകള്‍ക്ക് മാത്രമല്ല പ്രാദേശിക സര്വിസുകളില്പോലും യാത്രക്കാരെ കിട്ടാത്ത അവസ്ഥയില്‍ കെ.എസ്.ആര്.ടി.സി നേരിടുന്നത് വന്‍ പ്രതിസന്ധിയാണ്. സംസ്ഥാനം തന്നെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോള്‍ കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധി വരും ദിവസങ്ങളില്‍ അതീവ ഗുരുതരമാകും.
ഈ മാസം 12ന് കെ.എസ്.ആര്.ടി.സിക്ക് കളക്ഷനായി ലഭിച്ചത് 2,41,88,685 രൂപ ആയിരുന്നു. 13ന് ഇത് 4,15,84,387 രൂപ ലഭിച്ചു. 14ന് 3,57,27,603 രൂപയായി വീണ്ടും കുറഞ്ഞപ്പോള്‍ അവധി ദിവസം കൂടിയായ 15 ഞായറാഴ്ച വന്‍ ഇടിവാണ് ഉണ്ടായത്. അന്ന് ആകെ ലഭിച്ചത് 2,80,03,685 രൂപ മാത്രമാണ്. 16ന് 3,97,06,787 രൂപയും 17ന് 3,70,78,729 രൂപയും 18ന് 4,59,12,638 രൂപയും കളക്ഷനായി ലഭിച്ചു.
യാത്രക്കാരുടെ കുറവ് മാത്രമല്ല സര്‍വിസ് നടത്തുന്ന ബസുകളുടെ എണ്ണം കുറച്ചതും കളക്ഷന്‍ കുറയുന്നതിന് കാരണമായിട്ടുണ്ട്. ഇതിനകം തന്നെ ആയിരത്തോളം സര്‍വിസുകള്‍ കെ.എസ്.ആര്.ടി.സി നിര്‍ത്തിവച്ചതായാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."