HOME
DETAILS

വൈദ്യുതി ഉപയോഗം വീണ്ടും ഉയര്‍ന്നു; ആഭ്യന്തര ഉല്‍പാദനവും ഉയര്‍ത്തി

  
backup
March 21 2020 | 05:03 AM

electricity-usage-kerala
 
തൊടുപുഴ: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും ഉയര്‍ന്നു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ വൈദ്യുതി ഉപയോഗം 85.1269 ദശലക്ഷം യൂനിറ്റായിരുന്നു. 
2020 ലെ ഉയര്‍ന്ന ഉപയോഗമാണിത്. ആഭ്യന്തര ഉല്‍പാദനം 21.5733 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തി.  63.5536 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇന്നലെ പുറത്ത് നിന്നെത്തിച്ചു. പുറം വൈദ്യുതിയില്‍ കുറവ് വന്നതിനേത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാഴാഴ്ച വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.  ഹരിയാനയിലെ ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡില്‍ നിന്നും ദീര്‍ഘകാല കരാര്‍ പ്രകാരം ലഭിക്കേണ്ടിയിരുന്ന 340 മെഗാവാട്ട് വൈദ്യുതി, പ്ലാന്റിലെ അപ്രതീക്ഷിത യന്ത്ര തകരാര്‍ മൂലമാണ് കുറവു വന്നത്. കേന്ദ്ര വൈദ്യുതിയിലെ കുറവ് ഇന്നലെ പരിഹരിക്കാനായത് ആശ്വാസമായി. ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലെ ഉത്പ്പാദനം 7.256 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തി. ശബരിഗിരിയില്‍ 4.1163 ദശലക്ഷം യൂനിറ്റും ഇടമലയാറില്‍ 1.2428 ദശലക്ഷം യൂനിറ്റും ഉത്പ്പാദിപ്പിച്ചു. മറ്റ് പദ്ധതികളില്‍ ഒരു ദശലക്ഷം യൂനിറ്റില്‍ താഴെയായിരുന്നു ഉത്പ്പാദനം.  ഇടുക്കി പദ്ധതിയിലേക്കുള്ള നീരൊഴുക്ക് പൂര്‍ണമായും നിലച്ചു. 
സംഭരണ ശേഷിയുടെ 54 ശതമാനം വെള്ളം എല്ലാ സംഭരണികളിലുമായി നിലവിലുണ്ട്. ഇതുപയോഗിച്ച് 2223.952 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 201.28 ദശലക്ഷം യൂനിറ്റ് അധികമാണിത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago