HOME
DETAILS

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്കായി പരിശീലന പരിപാടി

  
Web Desk
February 05 2019 | 08:02 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-20

തൊടുപുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമായി പരിശീലന പരിപാടി തുടങ്ങി. തൊടുപുഴ ടൗണ്‍ ഹാളില്‍ രാവിലെ 10 മണിക്ക് നടന്ന പരിശീലന പരിപാടി താലൂക്ക് ഓഫീസ് ജൂനിയര്‍ സുപ്രണ്ട് ഷാജുമോന്‍ എം.ജെ, സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനികളായ ലാല്‍സണ്‍ തോമസ്, ഷൈജു തങ്കപ്പന്‍, ജോമി ജോസഫ് എന്നിവര്‍ 80ഓളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ട്രെയിനിങ് നല്‍കി.
തൊടുപുഴ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ദേശസാല്‍കൃത സഹകരണ ബാങ്ക് ജീവനക്കാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവി പാറ്റ് എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിനായുള്ള പരിശീലനം നല്‍കിയത്. 2 മണി മുതല്‍ 4 മണി വരെ കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കി.ഇന്ന് കരിങ്കുന്നം, പുറപ്പുഴ പഞ്ചായത്തിന് കീഴില്‍ വരുന്ന ജീവനക്കാര്‍ക്കായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, ഉച്ചക്കുശേഷം മുട്ടം പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ജീവനക്കാര്‍ക്ക് മുട്ടം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും പരിശീലന പരിപാടി സംഘടിപ്പിക്കും. ഫെബ്രുവരി 6ന് ആലക്കോട്, വെള്ളിയാമറ്റം പഞ്ചായത്ത് പരിധിയില്‍ വരുന്ന ജീവനക്കാര്‍ക്കായും, 2 മണിക്ക് ഇടവെട്ടി പഞ്ചായത്തിന് പരിധിയില്‍ വരുന്നവര്‍ക്കായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഹാളിലായും പരിശീലനം നല്‍കും. ഫെബ്രുവരി 7ന് രാവിലെ 10 മുതല്‍ കരിമണ്ണൂര്‍ മാസ്സ് ഓഡിറ്റോറിയത്തില്‍ കരിമണ്ണൂര്‍ പഞ്ചായത്ത് പരിധിയിലെ ഉദ്യോഗസ്ഥര്‍ക്കായും 2 മണി മുതല്‍ ഉടുമ്പന്നൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്നവര്‍ക്കായും പരിശീലന പരിപാടി സംഘടിപ്പിക്കും. തുടര്‍ന്ന് ഫെബ്രുവരി 8ന് രാവിലെ 10 മണിക്ക് വണ്ണപ്പുറം പഞ്ചായത്തിന് പരിധിയില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്കായി വണ്ണപ്പുറം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും, 2 മണി മുതല്‍ 4 മണി വരെ കോടിക്കുളം പഞ്ചായത്തിന് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കോടിക്കുളം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും പരിശീലനം നല്‍കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ

Weather
  •  10 days ago
No Image

കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍

Kerala
  •  10 days ago
No Image

'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു

Football
  •  10 days ago
No Image

പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്

Kerala
  •  10 days ago
No Image

ഡീസൽ മറിച്ചുവിറ്റെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല; ലക്ഷദ്വീപ് മുൻ എം.പി ഫൈസൽ അടക്കം കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

Kerala
  •  10 days ago
No Image

ഡിജിപി നിയമനം; 'ഇഷ്ടക്കാരന്' വേണ്ടി അസാധാരണ നടപടിയുമായി സർക്കാർ

Kerala
  •  10 days ago
No Image

വി.എച്ച്.എസ്.ഇസപ്ലിമെന്ററി പ്രവേശനം: നാളെ വൈകിട്ട് നാലുവരെ അപേക്ഷിക്കാം

Kerala
  •  10 days ago
No Image

ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു | K.M. Salim Kumar Dies

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്; മൊത്തവിപണിയിൽ വില 380ൽ എത്തി

Kerala
  •  10 days ago
No Image

ബിഹാറില്‍ ന്യൂനപക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കുന്നതായി പരാതി; 'മഹാരാഷ്ട്ര മോഡല്‍' നീക്ക'മെന്ന് ഇന്‍ഡ്യാ സഖ്യം; കേരളത്തിലും വരും 

National
  •  10 days ago