HOME
DETAILS

ഇലവീഴാപൂഞ്ചിറ-വാഗമണ്‍ റോഡുകള്‍ തകര്‍ച്ചയില്‍

  
backup
February 05 2019 | 08:02 AM

%e0%b4%87%e0%b4%b2%e0%b4%b5%e0%b5%80%e0%b4%b4%e0%b4%be%e0%b4%aa%e0%b5%82%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%b5%e0%b4%be%e0%b4%97%e0%b4%ae%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b

മൂലമറ്റം: കാഞ്ഞാര്‍-കൂവപ്പള്ളി-വാഗമണ്‍ റോഡ് തകര്‍ന്നു കിടക്കുന്നത് ടൂറിസം മേഖലയായ ഇലവീഴാപൂഞ്ചിറയ്ക്കും വാഗമണിനും തിരിച്ചടിയാകുന്നു. റോഡിന്റെ വീതിയില്ലായ്മയും ഓടകള്‍ നിര്‍മിക്കാത്തതും അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കാത്തതും ഇതുവഴിയെത്തുന്ന വിനോദ സഞ്ചാരികളെ ഏറെ വലയ്ക്കുന്നു. ഈ റോഡിന്റെ കൂവപ്പള്ളി വരെയുള്ള ഭാഗത്തെ വീതി വര്‍ധിപ്പിക്കുന്നതിനും റോഡ് ടാറിങ് നടത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
1956ല്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത കാഞ്ഞാര്‍-കൂവപ്പള്ളി റോഡ് ഇതുവരെയും വീതി കൂട്ടുന്നതിനുള്ള നടപടിയുണ്ടായിട്ടില്ല. മൂന്നര മീറ്റര്‍ വീതിയാണ് ഈ റോഡിനുള്ളത്. ഈ റോഡ് വഴി വാഗമണ്‍, ഇലവീഴാപൂഞ്ചിറ പ്രദേശങ്ങളിലേയ്ക്കായി നൂറുകണക്കിനു വാഹനങ്ങളാണ് പ്രതിദിനം കടന്നുപോകുന്നത്. എന്നാല്‍ റോഡില്‍ രണ്ടു വാഹനങ്ങള്‍ക്ക് ഒരേസമയം സൈഡ് കൊടുക്കാന്‍പോലും വീതിയില്ലാത്ത അവസ്ഥയാണുള്ളത്. വലിയ കയറ്റവും ഇറക്കവും വളവുകളുമുള്ള ഈ റോഡില്‍ പല ഭാഗത്തും ടാറിങും സംരക്ഷണഭിത്തിയുമില്ല. ഇതു അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഓടകള്‍ ഇല്ലാത്തതിനാല്‍ റോഡിലൂടെ വെള്ളമൊഴുകി റോഡ് തകര്‍ന്നിരിക്കുകയാണ്. നിരവധി സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെയാണ് ഒഴുകുകുന്നത്. ഇതുമൂലം റോഡിന്റെ ഇരുവശങ്ങളും വലിയ കുഴിയായി മാറിയിരിക്കുകയാണ്. കാഞ്ഞാര്‍-കൂവപ്പള്ളി, ഇലവീഴാപൂഞ്ചിറ വഴി മേലുകാവില്‍ എത്തിച്ചേരുന്ന റോഡും, പുള്ളിക്കാനം-വാഗമണ്‍-ഏലപ്പാറ റോഡും കാഞ്ഞാര്‍ കൂവപ്പള്ളി വഴിയാണ് കടന്നു പോകുന്നത്.
റോഡ് തകര്‍ന്നതുമൂലം ചെറുവാഹനങ്ങളുടെ അടി തട്ടുകയും ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും ഇവിടെ പതിവ് കാഴ്ചയാണ്. ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രമുഖ ടൂറിസ്റ്റു കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറയിലേയ്ക്കും, വാഗമണിലേക്കും പോകുന്ന ഈ റോഡിന്റെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. റോഡ് മോശമായതോടെ വിനോദ സഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവ് ഉണ്ടായതായി പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago