HOME
DETAILS
MAL
കൊവിഡ് 19: പ്രവാസികള്‍ക്ക് കൂടുതല്‍ ആശ്വാസ നടപടികളുമായി സഊദി
backup
March 21 2020 | 05:03 AM
ജിദ്ദ: കൊവിഡ് 19 മൂലം ദുരിതത്തിലായ പ്രവാസികള്‍ക്ക് കൂടുതല്‍ ആശ്വാസ നടപടികളുമായി സഊദി ഭരണകൂടം. ഇന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് ലെവിയില്ലാതെ മൂന്നു മാസത്തേക്ക് നീട്ടി നല്‍കുമെന്നതുള്‍പ്പെടെ കൊവിഡ് കാലത്തെ നിരവധി ആനുകൂല്യങ്ങളാണ് ധനമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ജദ്ആന്‍ പ്രഖ്യാപിച്ചു. ഇക്കാലത്തിനിടക്ക് സഊദിയിലേക്കുള്ള സ്റ്റാമ്പ് ചെയ്യാത്ത തൊഴില്‍ വിസയുടെ പണം തൊഴിലുടമക്ക് തിരികെ നല്‍കുകയോ സ്റ്റാമ്പ് ചെയ്യാന്‍ മൂന്നു മാസം കൂടി സാവകാശം നല്‍കുകയോ ചെയ്യും. നാട്ടില്‍ പോകാന്‍ കഴിയാത്തവരുടെ റീ എന്‍ട്രി മൂന്നു മാസത്തേക്ക് നീട്ടിനല്‍കാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കും. സകാത്ത്, മൂല്യവര്‍ധിത നികുതി എന്നിവ അടക്കാനും മൂന്നുമാസ സമയം നല്‍കി. ബാങ്കുകളുടെയും ബലദിയയുടെയും ചാര്‍ജുകള്‍ അടക്കാനുള്ള സമയവും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മൂന്നുമാസ സാവകാശം നല്‍കി.
സഊദികള്‍ക്കും പ്രവാസികള്‍ക്കും ഏറെ ആശ്വാസകരമായ പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 7,000 കോടി റിയാലിന്റെ പാക്കേജടക്കം 12,000 കോടി റിയാലിന്റെ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചു. വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."