കൊവിഡ് ഭീതി: സെന്‍സസ്, എന്‍.പി.ആര്‍ നടപടികള്‍ കേന്ദ്രം നിര്‍ത്തിവെച്ചേക്കും
ന്യൂഡല്‍ഹി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സെന്‍സസ്, എന്‍.പി.ആര്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചേക്കും. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും.
ഏപ്രില്‍ ഒന്നിനായിരുന്നു സെന്‍സസ് നടപടികള്‍ ആരംഭിക്കാനിരുന്നത്. ആരോഗ്യവകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് സെന്‍സസ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.
ഒരു മാസമെങ്കിലും സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി,ഒഡിഷ സര്‍ക്കാരുകള്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു.
സെന്‍സസിനായി വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി വീടുതോറും കയറിയിറങ്ങേണ്ടതിനാല്‍ കൊവിഡ് 19 ന്റെ വ്യാപനം രൂക്ഷമാകാമെന്ന് ഡല്‍ഹി സര്‍ക്കാര്‍ എഴുതിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദായിരുന്നു ആദ്യമായി എന്‍.പി.ആര്‍ സെന്‍സസില്‍ വിവരശേഖരണം നടത്തേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വ്യാപനത്തെത്തുടര്‍ന്ന് അദ്ദേഹം ഔദ്യോഗിക പരിപാടികളും കൂടിക്കാഴ്ച്ചകളുമെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."