കൊവിഡ്19: കാസര്‍കോട് സ്വദേശിയുടെ റൂട്ട് മാപ് പുറത്തിറക്കി, എട്ട് ദിവസം മുന്ന് ജില്ലകള്‍, 30 സ്ഥലങ്ങള്‍, ഒരു ദിവസം കോഴിക്കോട്ടെ ലോഡ്ജിലും തങ്ങി
കാസര്‍കോട്: കൊവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട്ടെ 47കാരന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പുറത്തിറക്കി. ഈമാസം 11ാം തീയ്യതി കോഴിക്കോട് വിനത്താവളം വഴി വന്നിറങ്ങിയ ഇയാള്‍ ഒരു ദിവസം കോഴിക്കോട്ടെ ലോഡ്ജില്‍ തങ്ങുകയും പിറ്റേ ദിവസം പുലര്‍ച്ചെ ട്രെയിനില്‍ കാസര്‍കോട്ടേക്ക് തിരിക്കുകയുമായിരുന്നു.
നാട്ടിലെത്തിയ ശേഷം ഇയാള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളും മറ്റും റൂട്ട് മാപ്പില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
ഇയാളുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ഉടന്‍ വിവരം നല്‍കണമെന്നും ഇയാള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ രോഗലക്ഷണമുണ്ടായാല്‍ ഉടന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടണമെന്നും അധികൃതര്‍ വ്യക്തമാക്കി.
മാര്‍ച്ച് 11മുതല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മാര്‍ച്ച് 19വരെയുള്ള രോഗിയുടെ റൂട്ട് മാപ്പ് ഇങ്ങനെ
- ഈ മാസം 11ന് പുലര്‍ച്ചെ 2.45ന് ഇയാള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു.
- രാവിലെ 7.45ഓടെ എയര്‍ ഇന്ത്യയുടെ ഐ.എക്‌സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി.
- പിന്നീട് രാവിലെ 9.30ന് ഓട്ടോ മാര്‍ഗം മലപ്പുറം എയര്‍പോര്‍ട്ട് ജങ്ഷനിലെ റൂം സാഹിര്‍ റസിഡന്‍സിയിലേക്ക് പോയി. അവിടെ 603-ാം നമ്പര്‍ മുറിയില്‍ താമസിച്ചു.
- ശേഷം എകദേശം പത്തുമണിയോടെ സമീപത്തുള്ള ചായക്കടയിലേക്ക് പോയി.
- പിന്നീട് മൂന്നുമണിയോടെ വീണ്ടും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടന്നു.
- വൈകുന്നേരം 3.15 ഓടെ വിമാനത്താവളത്തിന് സമീപത്തുള്ള മൈത്രി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു.
- വൈകുന്നേരം എകദേശം 4മണി മുതല്‍ 8മണിവരെ എയര്‍പോര്‍ട്ട് ജങ്ഷനിലെ റൂം സാഹിര്‍ റസിഡന്‍സിയില്‍ സമയം ചെലവഴിച്ചു
- രാത്രി എട്ടുമുതല്‍ പത്രണ്ടുമണിവരെ എയര്‍പോര്‍ട്ട് പരിസരത്ത് സമയം ചിലവഴിച്ചു.
- പിറ്റേ ദിവസം മാര്‍ച്ച് 12ന് പുലര്‍ച്ചെ പന്ത്രണ്ടുമണിക്ക് സഫ്രാന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു.
- രണ്ടുമണിയോടെ റൂം സാഹിര്‍ റസിഡന്‍സിയില്‍ പ്രവേശിപ്പിച്ചു
- അവിടെ നിന്നും ഓട്ടോ മാര്‍ഗം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് പുറപ്പെട്ടു
- പുലര്‍ച്ചെ 2.30നും 3.30നും ഇടയില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തി.
- ശേഷം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മാവേലി എക്‌സ്പ്രസ് വഴി കാസര്‍ക്കോട്ടേക്ക്
- മാര്‍ച്ച് 12-ാം തീയതി രാവിലെ ഏഴുമണിക്ക് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയതിനുശേഷം ഓട്ടോ മാര്‍ഗം വീട്ടിലേക്ക് തിരിച്ചു.7.30ന് വിട്ടില്‍ പ്രവേശിച്ചു.
മാര്‍ച്ച് 12ന് സ്വന്തം വീട്ടിലെത്തിയ ഇയാള്‍ അവിടെ നിന്നും മൈപ്പാടിയിലെ സഹോദരന്റെ വീട്ടിലേക്ക് പോയി. പിന്നീട് വൈകുന്നേരത്തോടെ പ്രദേശത്തെ ഗ്രീന്‍ സ്റ്റാര്‍ ക്ലബില്‍ എത്തി.അടുത്ത ദിവസം(മാര്‍ച്ച് 13ന്) ഇയാള്‍ കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുകയും എരിയാലിലെ ബാര്‍ബര്‍ ഷോപ്പിലെത്തുകയും ചെയ്ത ശേഷം ആസാദ് നഗറിലെ സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചു.ശേഷം എരിയായിലെ ജുമാ മസ്ജിദില്‍ നിസ്‌കരിച്ചതിനുശേഷം സി.പി.സി.ആര്‍.ഐക്ക് എതിര്‍വശത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. തിരികെ വീണ്ടും ഗ്രീന്‍ സ്റ്റാര്‍ ക്ലബില്‍ എത്തി.
മാര്‍ച്ച് 14 ശനിയാഴ്ച മഞ്ചത്തടുക്ക വില്ല പ്രൊജക്ട് ഏരിയയില്‍ ഒരു കല്യാണത്തില്‍ പങ്കെടുത്തു.പിന്നീട് എകദേശം രാവിലെ പത്തുമണിയോടെ ഉളിയത്തടുക്കയിലെ പെട്രോള്‍ പമ്പില്‍ എത്തി. അതിനുശേഷം അടൂരിലെ ഒരു വീട്ടില്‍ വിവാഹം കഴിഞ്ഞുള്ള സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു.
15-ാം തീയതി ഞായറാഴ്ച ഉ്ച്ചയ്ക്ക് 12ഓടെ മഞ്ഞത്തടുക്കയില്‍ വിവാഹത്തിന് ശേഷമുള്ള സല്‍ക്കാരത്തില്‍ പങ്കെടുത്തു.
16-ാം തിയതി തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക് കുളങ്ങരയിലെ ഒരു പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തു. അതിന് ശേഷം പ്രദേശത്തെ തൊട്ടില്‍ കെട്ടല്‍ ചടങ്ങിലും പങ്കെടുത്തു.രാത്രി ഒന്‍പത് മണിക്ക് കാസര്‍കോട് നഴ്‌സിങ് ഹോം സന്ദര്‍ശിച്ചു.
വ്യാഴാഴ്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."