ബ്രിട്ടീഷ് എം.പിയുടെ വധം: പ്രതി റിമാന്‍ഡില്‍
ലണ്ടന്‍: ബ്രിട്ടനിലെ പ്രതിപക്ഷ എം.പിയായ ജോ കോക്സിനെ വധിച്ച പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ബ്രിട്ടന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി രാജ്യദ്രോഹത്തെ വധിച്ചെന്നായിരുന്നു പ്രതിയുടെ പ്രതികരണം. വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി പേരെന്തെന്നു ചോദിച്ചപ്പോഴായിരുന്നു 52 കാരനായ പ്രതി തോമസ് മെയ്്റിന്റെ പ്രതികരണം.
അമേരിക്കയിലെ നവ നാസി സംഘടനയായ നാഷണല്‍ അലയന്‍സിന്റെ പ്രവര്‍ത്തകനാണ് ഇയാള്‍. പ്രതി പുരോഗമന വലതുപക്ഷ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്നു നേരത്തെ പൊലിസ് കണ്ടെത്തിയിരുന്നു.
വടക്കന്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റാള്‍ വില്ലേജില്വച്ചാണ് ലേബര്‍പാര്‍ട്ടി നേതാവായ എം.പിയെ പ്രതി കുത്തിയും വെടിവച്ചും കൊലപ്പെടുത്തിയത്.
ആയുധമുപയോഗിച്ചു മുറിവേല്‍പ്പിക്കല്‍, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയത്. നാഷണല്‍ അലയന്‍സിന്റെ പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ പ്രതി 620 ഡോളര്‍ ചെലവഴിച്ചതായി പൊലിസ് പറഞ്ഞു. അസഹിഷ്ണുതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."