കൊവിഡ് 19: സഊദിയിൽ 48 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരണം, വൈറസ് ബാധിച്ചവർ 392 ആയി ഉയർന്നു
റിയാദ്: സഊദിയിൽ പുതുതായി 48
പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 392 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ ആബിദിൽ അലിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് എട്ടു പേർ വൈറസ് ബാധിതയിൽ നിന്നും പൂർണ്ണ മോചനം നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് രേഗം ഭേദമായവരുടെ എണ്ണം പതിനാറായി.
ഇന്നലെ രാത്രി മാത്രം 70 കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയുള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്ന് സഊദിയിൽ തിരിച്ചെത്തിയ സ്വദേശികളും ഇക്കൂട്ടത്തിലുണ്ട്.
അതേസമയം, നിലവില്‍ നാലായിരത്തിലേറെ പേര്‍ രാജ്യത്ത് ക്വാറന്റൈനിലുണ്ടെന്നു ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. ഇവര്‍ക്ക് ഏറ്റവും മുന്തിയ സേവനങ്ങള്‍ നല്‍കുന്നതിന് പ്രതിക്ജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു. കൊറോണ വ്യാപനം തടയാൻ സഊദിയിൽ വിദേശികളും സ്വദേശികളും പൂർണ്ണമായും സഹകരിക്കണമെന്നും സ്വന്തം വീട്ടില്‍ ഇരുന്ന് രാജ്യത്തെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതില്‍ എല്ലാവരും പങ്കാളിത്തം വഹിക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ആവശ്യപ്പെട്ടു.
കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് എത്തിയവരെ ഐസൊലേഷനിൽ പാർപ്പിക്കുന്നതിന് തലസ്ഥാന നഗരിയിലെ പതിമൂന്ന് വൻകിട ഹോട്ടലുകൾ ക്വാറന്റൈനുകളാക്കി മാറ്റിയതായി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ കമാന്റ് ആന്റ് കൺട്രോൾ സെന്റർ മേധാവി ഡോ. മുഹമ്മദ് അൽതുവൈജിരി അറിയിച്ചു. പഞ്ച, സപ്ത നക്ഷത്ര ഹോട്ടലുകളാണ് ക്വാറന്റൈനുകളാക്കി മാറ്റിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."