കെ.എസ്.ആര്.ടി.സി എം.ഡിയുടെ കാലാവധി നാലുമാസം മാത്രം
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ പുതിയ എം.ഡിയായി ചുമതലയേല്‍ക്കുന്ന എം.പി ദിനേശിന് കാലാവധി നാലുമാസം മാത്രം.
നാലു മാസം കഴിഞ്ഞാല്‍ അദ്ദേഹം സര്‍വിസില്‍നിന്ന് വിരമിക്കും. കെ.എസ്.ആര്.ടി.സിയുടെ എം.ഡിയായി അദ്ദേഹം തിങ്കളാഴ്ച എത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. ഇന്ന് ചിലപ്പോള്‍ അദ്ദേഹം ചുമതലയേറ്റേക്കുമെന്നാണ് വിവരം.
തൊഴിലാളി യൂനിയനുകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ടോമിന് തച്ചങ്കരിയെ മാറ്റി എം.പി ദിനേശിനെ സര്‍ക്കാര്‍ കെ.എസ്.ആര്.ടി.സി എം.ഡി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. കടക്കെണിയില്‍ ഉഴലുന്ന കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാന്‍ തുടര്‍ച്ചയായ ഭരണം വേണമെന്നിരിക്കേയാണ് നാല് മാസം മാത്രം സര്വിസുള്ളയാളെ സര്‍ക്കാര്‍ എം.ഡി സ്ഥാനത്തേക്ക് നിയോഗിച്ച് പരീക്ഷണം നടത്തുന്നത്. തൊഴിലാളി യൂനിയനുകള്‍ക്ക് സ്വീകാര്യനെന്ന നിലയിലാണ് ദിനേശിന്റെ വരവ്. ചെയര്മാന് സ്ഥാനം ദിനേശിന് നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."