HOME
DETAILS

ചുവന്ന കൊക്കുള്ള റെഡ് ബില്‍ഡ് ഹോണ്‍ബില്‍

  
backup
March 22 2020 | 03:03 AM

red-build-horn-bill

 

തെക്കേ അമേരിക്കയിലെയും യൂറോപ്പിലെയും അസമിലെയും വനങ്ങളില്‍ കണ്ടുവരുന്ന ഒരു വിചിത്ര പക്ഷിയാണ് റെഡ് ബില്‍ഡ് ഹോണ്‍ബില്‍. മനുഷ്യവാസം അധികമില്ലാത്ത വെളിപ്രദേശങ്ങളിലെ മരങ്ങളിലും ഇത് കൂടുകൂട്ടാറുണ്ട്. വിഭിന്നമായ പ്രകൃതവും സ്വഭാവരീതികളുമാണ് ഈ പക്ഷിക്കുള്ളത്.


വേഴാമ്പലിന്റെ കുടുംബത്തില്‍പ്പെട്ട ഈ പക്ഷിയുടെ ശരീരഘടന പ്രത്യേകതകള്‍ നിറഞ്ഞതാണ്. ചുണ്ടുകള്‍ക്ക് നല്ല ചുവപ്പും ചുണ്ടുകള്‍ ആരംഭിക്കുന്ന ഭാഗത്തിന് മഞ്ഞയും നിറമാണ്. കണ്ണുകള്‍ പരുന്തിന്റേതു പോലെയാണ്. തലയില്‍ പഞ്ഞി പോലുള്ള മൃദുരോമങ്ങള്‍- ഒരു തലപ്പാവ് പോലെ തോന്നിക്കും. കണ്ണുകള്‍ക്ക് ചുറ്റിലുമുള്ള രോമങ്ങള്‍ക്ക് ചാര നിറമാണ്. ചുണ്ടുകളുടെ ഘടനയും വലുപ്പവും ശരീരത്തിനു യോജിക്കാത്തതാണ്. ചിറകുകള്‍ ചാരനിറവും വെള്ളനിറവും ചേര്‍ന്നു പുള്ളി കുത്തിയതുമാതിരി തോന്നിക്കും. ഉണക്കക്കമ്പു പോലുള്ള നീണ്ട വാലിനാകട്ടേ നല്ല കറുപ്പുനിറം.
സദാ ഒരു ഗൗരവക്കാരനെപ്പോലെ തോന്നിക്കും ഇരുപ്പും ഭാവവും. വലിയ മരങ്ങളുടെ ശിഖരങ്ങളില്‍ കൂടുകൂട്ടിയാണ് താമസം. ചിറകും വാലും ഒഴികെയുള്ള ഭാഗങ്ങള്‍ മനോഹരമായ വെള്ള രോമങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്ന ഈ സുന്ദരന്‍ പക്ഷി വംശനാശഭീഷണി നേരിടുന്ന കൂട്ടത്തില്‍പ്പെട്ടതാണ്.


ഈ പക്ഷിക്ക് ഈ പേര് വരാന്‍ തന്നെ കാരണം അവയുടെ നീളമുള്ള, വളഞ്ഞ, കളറുള്ള കൊക്കുകളാണ്. വെള്ള നിറത്തിലുള്ള തലയും നീളമുള്ള തവിട്ട് നിറത്തിലുള്ള വാലും ഇവയുടെ പ്രത്യേകതകളാണ്.


ഹോണ്‍ബില്‍ അഥവാ വേഴാമ്പലുകള്‍ സാരാവാക് ജനതയുടെ സംസ്‌കാരത്തിന്റെ പ്രതീകമായും, പ്രത്യേകിച്ച് ദയാക് സമൂഹത്തിന്റെ സാംസ്‌കാരിക പ്രതീകമായും കണക്കാക്കപ്പെടുന്നു. അവയെ വളരെ ആദരവോടുകൂടിയാണ് ദയാക് സമൂഹം കാണുന്നത്. ആണ്‍പക്ഷികളും പെണ്‍പക്ഷികളും ഒരേ പോലെ തോന്നിക്കുമെങ്കിലും പെണ്‍പക്ഷികളുടെ കൊക്ക് ആണ്‍പക്ഷികളുടെ കൊക്കിനേക്കാള്‍ താരതമ്യേന വലുപ്പം കുറവാണ്.


സാധാരണയായി പ്രാണികളെയും പുല്‍ച്ചാടികളെയുമാണ് ഇവ ഭക്ഷിക്കാറുള്ളത്. ചിലപ്പോഴൊക്കെ പഴങ്ങളും ആഹാരമാക്കാറുണ്ട്. മൂന്നു മുതല്‍ ആറു വരെ മുട്ടകളാണ് ഹോണ്‍ബില്‍ പക്ഷികള്‍ ഇടാറുള്ളത്. മുട്ടയില്‍ നിന്ന് വിരിയുന്ന കുഞ്ഞുങ്ങള്‍ തള്ളപ്പക്ഷിയോടൊപ്പം ആറു മാസം വരെ താമസിക്കാറുണ്ട്. ഈ പക്ഷികളുടെ നീളം ഏകദേശം 20 ഇഞ്ച് വരും. ആണ്‍പക്ഷികള്‍ക്ക് പെണ്‍പക്ഷികളേക്കാള്‍ നീളം കൂടുതലാണ്. ഏകദേശം 40 വര്‍ക്കാലമാണ് ഇവയുടെ ആയുസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago