കോണ്‍ഗ്രസ് ജനമഹായാത്ര നാളെ ജില്ലയില്‍
മുക്കം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹാ യാത്രയ്ക്ക് നാളെ മുക്കത്തു സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10ന് മുക്കം ബസ് സ്റ്റാന്‍ഡ് പരിസരത്താണു ജില്ലയിലെ ആദ്യ സ്വീകരണ സമ്മേളനം നടക്കുക.
വയനാട് ജില്ലയിലെ പര്യടനത്തിനുശേഷം നാളെ രാവിലെ ഡി.സി.സിയുടെ നേതൃത്വത്തില്‍ അടിവാരത്തു യാത്രയെ വരവേല്‍ക്കും.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ താമരശ്ശേരി-ചുങ്കം-ഓമശ്ശേരി വഴി മുക്കത്തെത്തും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. കെ. സുധാകരന്, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.കെ രാഘവന് എം.പി പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ബാബു പൈക്കാട്ടില്‍, സി.ജെ ആന്റണി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.ടി അഷ്റഫ്, അബ്ദു കൊയങ്ങോറന്‍, സജീഷ് മുത്തേരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."