ഭാര്യയെയും നാലുമാസം പ്രായമായ കുഞ്ഞിനെയും പീഡിപ്പിച്ചയാള്‍ പിടിയില്‍
താമരശ്ശേരി: ഭാര്യയെയും നാലുമാസം പ്രായമായ കുഞ്ഞിനെയും ശാരീരികമായി പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. കയ്യേലിക്കല്‍ അബ്ദുല്‍ ജബ്ബാര്‍ (39) ആണ് അറസ്റ്റിലായത്. താമരശ്ശേരി പുല്ലാഞ്ഞിമേട് ഒറ്റപ്പിലാക്കില്‍ ആബിദയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹസമയത്ത് നല്കിയ സ്വര്‍ണവും പണവും കൈക്കലാക്കിയ ജബ്ബാര്‍ വീണ്ടും പണം ആവശ്യപ്പെട്ട് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി ആബിദയുടെ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച നാലുമാസം പ്രായമായ കുഞ്ഞിനെയും തന്നെയും ക്രൂരമായി മര്‍ദിച്ചുവെന്നും ആബിദ പൊലിസിനു മൊഴിനല്‍കി.
തുടര്‍ന്നാണ് ഗാര്‍ഹിക പീഡന നിയമപ്രകാരം അബ്ദുല്‍ ജബ്ബാറിനെ പൊലിസ് അറസ്റ്റ് ചെയ്തത്. നേരത്തെ മറ്റൊരു വിവാഹം ചെയ്ത ഇയാള്‍ ആ ബന്ധം ഒഴിവാക്കിയാണ് 2017 ഡിസംബറില്‍ ആബിദയെ വിവാഹം ചെയ്തത്.
മോഷണ കേസില്‍ പിടിക്കപ്പെട്ട ഇയാള്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നതായി പൊലിസ് അറിയിച്ചു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."