HOME
DETAILS
MAL
ഗായിക കനികക്കെതിരേ കേസ്
backup
March 22 2020 | 04:03 AM
ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എം.പി രാഷ്ട്രപതിയേയും സന്ദര്‍ശിച്ചു
ലക്നൗ: കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരേ പൊലിസ് കേസെടുത്തു. ലണ്ടനില്‍നിന്നു വന്ന ഗായിക തന്റെ യാത്രാ വിവരം മറച്ചുവച്ച് നിരവധി ആഘോഷങ്ങളിലും പൊതുപരിപാടികളിലും പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് സരോജിനി നഗര്‍ പൊലിസ് ഗായികയ്ക്ക് എതിരെ കേസെടുത്തത്. സെക്ഷന്‍ 269, 270, 188 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലക്നൗ ചീഫ് മെഡിക്കല്‍ ഓഫിസറുടെ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്. കനിക വിമാനത്താവളത്തില്‍ വച്ച് സ്ക്രീനിങ്ങിന് വിധേയ ആയില്ലെന്നാണ് പ്രാഥമിക വിവരം. യാത്രാവിവരം മറച്ചുവച്ച്, പരിശോധന നടത്താതെ പാര്‍ട്ടിക്ക് പോയ കനികയുടെ നടപടി കുറ്റകൃത്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലിസ് പറഞ്ഞു.
കനിക സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്ത എം.പിമാരും എം.എല്‍.എമാരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേര് വീട്ടില്‍ നിരീക്ഷണത്തിലാണ്. അതിനിടെ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് പൊതു പരിപാടികളെല്ലാം റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."