HOME
DETAILS
MAL
സംസ്ഥാനത്ത് 33 ബ്ലോക്ക് പഞ്ചായത്തുകളില്‍ അമിത ജലചൂഷണം
backup
March 22 2020 | 04:03 AM
കൊണ്ടോട്ടി: സംസ്ഥാനത്ത് പത്ത് ജില്ലകളിലെ 33 ബ്ലോക്ക് പഞ്ചായത്തുകളില്‍ അമിത ജലചൂഷണമുളളതായി പഠനം. സംസ്ഥാന ഭൂജല വകുപ്പും കേന്ദ്ര ഭൂജല ബോര്‍ഡും സംയുക്തമായി ബ്ലോക്ക് പഞ്ചായത്തുകളില്‍ ഭൂജല വിഭവ ശേഷി കണക്കാക്കാനായി നടത്തിയ പഠനത്തിലാണ് റീചാര്‍ജ് ചെയ്യപ്പെടുന്നതിന്റെ 51.27 ശതമാനം ജലം ഉപയോഗ്യമാക്കുന്നതായി കണ്ടെത്തിയത്.
സംസ്ഥാനത്ത് അഞ്ചുവര്‍ഷം മുമ്പ് 5653.53 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം ലഭ്യമായിരുന്നു. എന്നാല്‍ നിലവിലിപ്പോള്‍ ആകെ ഭൂജല സമ്പത്ത് 5211.75 ദശലക്ഷം ക്യുബിക് മീറ്ററായി കുറഞ്ഞു.
439.78 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലലഭ്യതയാണ് കുറഞ്ഞത്.
ജലം കുറഞ്ഞതോടൊപ്പം അമിത ജലചൂഷണം കൂടിയായതോടെയാണ് കുടിവെളള ക്ഷാമം രൂക്ഷമാക്കുന്നത്. ഗാര്‍ഹിക,കാര്‍ഷിക,വ്യാവസായിക ആവശ്യങ്ങള്‍ക്കായി 2025 വരെ ഉപയോഗിക്കാന്‍ കണക്കാക്കിയത് 1572.28 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലമാണ്.
എന്നാല്‍ നിലവില്‍ 2672.09 ദശലക്ഷം ക്യുബിക് മീറ്ററാണ് ഉപയോഗിക്കുന്നത്.1099.81 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലമാണ് അമിതമായി ഉപയോഗിക്കുന്നത്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പഠനത്തില്‍ 18 ബ്ലോക്കുകളായിരുന്നു ജലചൂഷണത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ഭൂജല ലഭ്യതയും ഭൂജല ഉപയോഗവും കണക്കാക്കി സംസ്ഥാനത്തെ 152 ബ്ലോക്കുകളെ നാലായാണ് പഠനത്തില്‍ തരംതരിച്ചിരിക്കുന്നത്.
റീചാര്‍ജ് ചെയ്യപ്പെടുന്ന ജലത്തിന്റെ നൂറ് ശതമാനത്തില്‍ കൂടുതല്‍ ജലം ഉപയോഗമുളള ബ്ലോക്കുകളെയാണ് അമിത ജലഷൂണമുളള(ഓവര്‍ എക്‌സ്‌പ്ലോയ്ഡ്)വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ബ്ലോക്കാണ് അമിത ചൂഷണത്തില്‍പ്പെട്ട ഏക ബ്ലോക്ക് പഞ്ചായത്ത്. റീചാര്‍ജ് ചെയ്യപ്പെടുന്ന ഭൂജലത്തിന്റെ 90 മുതല്‍ 100 ശതമാനം വരെ ജലം ഉപയോഗിക്കുന്ന ബ്ലോക്കുകള്‍ അതീവ ഗുരുതര(ക്രിട്ടിക്കല്‍ സ്റ്റേജ്)വിഭാഗത്തിലുളളത്.പാലക്കാട് ജില്ലയിലെ മലമ്പുഴ,കാസര്‍ക്കോട് ജില്ലയിലെ കാസര്‍ക്കോട് ബ്ലോക്കുകളാണ് ഗുരുതര വിഭാഗത്തില്‍പ്പെട്ടിരിക്കുന്നത്.
റീച്ചാര്‍ജ് ചെയ്യപ്പെടുന്ന ഭൂജലത്തിന്റെ 70 ശതമാനത്തിന് താഴെ വെള്ളം ഉപയോഗിക്കുന്ന ബ്ലോക്കുകളാണ് സുരക്ഷത സ്ഥാനത്തുളളത്.സംസ്ഥാനത്തെ 119 ബ്ലോക്കുകളാണ് ഈ വിഭാഗത്തിലുളളത്.
സെമി ക്രിട്ടിക്കല്‍ ബ്ലോക്കുകള്‍ കൂടുതലുളളത് മലപ്പുറം,തിരുവന്തപുരം ജില്ലകളിലാണ്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി,കുറ്റിപ്പുറം,താനൂര്‍,തിരൂരങ്ങാടി,തിരൂര്‍,വേങ്ങര തിരുവനന്തപുരം ജില്ലയില്‍ അതിയന്നൂര്‍,ചിറയിന്‍കീഴ്,പാറശ്ശാല,നെടുമങ്ങാട്,പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തുകളുളളത്.പാലക്കാട് പട്ടാമ്പി,തൃത്താല,കോഴിക്കോട് ബാലുശ്ശേരി,കുന്നംമംഗലം,കാസര്‍ക്കോട് കാഞ്ഞങ്ങാട്,കാറുഡുക്ക,മഞ്ചേശ്വര്‍,കൊല്ലം മുഖത്തല,എറണാംകുളം പാറക്കടവ്,തൃശൂര്‍ ചെവ്വന്നൂര്‍,മതിലകം,തളിക്കുളം,ഇടുക്കിയില്‍ കട്ടപ്പന,നെടുങ്കണ്ടം,ഇളംദേശം,കണ്ണൂരില്‍ കണ്ണൂര്‍ ബ്ലോക്ക്,പാനൂര്‍,തലശ്ശേരി ബ്ലോക്കുകളാണ് സെ.മി ക്രട്ടിക്കല്‍ ബ്ലോക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."