HOME
DETAILS
MAL
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു
backup
March 22 2020 | 04:03 AM
തിരുവിതാംകൂര്‍, കൊച്ചിന്, മലബാര്‍, ഗുരുവായൂര്‍ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍.ഡി. ക്ലര്‍ക്ക് ഉള്‍പ്പെടെ പത്ത് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി (പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രം) രണ്ടാം ആനശേവുകം (ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രം) തസ്തികകളിലേക്ക് എന്‍.സി.എ നിയമനത്തിനും കൊച്ചിന് ദേവസ്വം ബോര്‍ഡിലെ സിസ്റ്റം മാനേജര്‍ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനും മലബാര്‍ ദേവസ്വം ബോര്‍ഡിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ ഗ്രേഡ് 4 തസ്തികയിലേക്ക് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രജീവനക്കാര്‍ക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിനുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ഏപ്രില്‍ 18. യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകള്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും www.kdrb.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."