കാസര്‍കോട് നിശ്ചലമാകുന്നു
കാസര്‍കോട്: കഴിഞ്ഞ ദിവസം ആറുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കാസര്‍കോട് ജില്ല നിശ്ചലമാകുന്നു. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ നാമമാത്ര സര്‍വസുകള്‍ മാത്രമാണ് നടത്തിയത്. ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങളും അപൂര്‍വമായാണ് ഓടിയത്.
കാസര്‍കോട് നഗരത്തിലും മറ്റു ചില പ്രദേശങ്ങളിലും അധികൃതര്‍ നല്‍കിയ ഉത്തരവിന് വിരുദ്ധമായി കടകള്‍ തുറന്നത് അടപ്പിച്ചു. കടകള്‍ തുറന്നതോടെ വ്യാപാര സ്ഥാപനങ്ങളില്‍ കനത്ത തിരക്ക് അനുഭവപ്പെടുകയും ചെയ്തു. ഗ്രാമാന്തരങ്ങളിലുള്ള ആളുകള്‍ ഇന്നലെ അപൂര്‍വമായി മാത്രമേ പുറത്തിറങ്ങിയുള്ളൂ. രോഗം ആറുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചത് ജനങ്ങള്‍ കനത്ത ഭീതിയിലാകാന്‍ കാരണമായി. കര്‍ണാടക, കേരള സംസ്ഥാനങ്ങളുടെ പ്രധാന അതിര്‍ത്തിയായ ദേശീയപാതയിലെ തലപ്പാടിയില്‍ കഴിഞ്ഞ ദിവസം മുതല്‍ ജില്ലാ ഭരണാധികാരികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുന്നെങ്കിലും ഇന്നലെ കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചു. ഇതേ തുടര്‍ന്ന് ജില്ലയില്‍ നിന്നും മംഗളൂരുവിലേക്ക് ബസുകള്‍ തലപ്പാടി വരെ മാത്രമാണ് സര്‍വീസ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."