HOME
DETAILS
MAL
തമിഴ്നാട് നിയമസഭയിലെ സ്വീപ്പര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചത് 4600 എന്‍ജിനിയര്‍മാരും എം.ബി.എ ധാരികളും
backup
February 06 2019 | 07:02 AM
ചെന്നൈ: തമിഴ്നാട് നിയമസഭാ സെക്രട്ടറിയേറ്റിലെ സ്വീപ്പര്‍ തസ്തികയിലേക്ക് ജോലിക്കാരെ ക്ഷണിച്ചപ്പോള്‍ അപേക്ഷിച്ചവരില്‍ ആയിരക്കണക്കിന് പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍. എം.ടെക്, ബി.ടെക്, എം.ബി.എ ബിരുദധാരികളാണ് കൂട്ട അപേക്ഷയുമായി രംഗത്തെത്തിയത്.
10 സ്വീപ്പര്‍ പോസ്റ്റിലേക്കും നാലു സാനിറ്ററി വര്‍ക്കര്‍ പോസ്റ്റിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.
ശാരീരിക കഴിവുകള്‍ ഉണ്ടാവണമെന്ന നിബന്ധന മാത്രമാണ് അപേക്ഷകര്‍ക്കു മുന്നില്‍ സെക്രട്ടറിയേറ്റ് വച്ചത്. 18 വയസ്സുള്ള ആര്‍ക്കും അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."