വീടുകളില്‍ കഴിയണമെന്ന് പ്രധാനമന്ത്രി; 'ഞങ്ങള്‍ എവിടെ കഴിയണം'; ഡല്‍ഹിയില്‍ സംഘ് ഭീകരര്‍ എരിച്ചു കളഞ്ഞ വീടുകള്‍ക്കു മുന്നില്‍ നിന്ന് ഇവര്‍ ചോദിക്കുന്നു
ന്യൂഡല്‍ഹി: ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി ജനങ്ങള്‍ വീടുകളില്‍ ഇരിക്കണമെന്ന് പറയുന്ന പ്രധാനമന്ത്രിക്കു മുന്നില്‍ വലിയൊരു ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ് ഡല്‍ഹി വംശഹത്യയുടെ ഇരകള്‍. ഞങ്ങള്‍ എവിടെയാണ് ഇരിക്കേണ്ടതെന്നാണ് ഭീകരര്‍ കത്തിച്ചു കളഞ്ഞ വീടുകള്‍ക്കു മുന്നില്‍ നിന്ന് അവര്‍ ചോദിക്കുന്നത്. കയറിക്കിടക്കാനുള്ള കൂര പലര്‍ക്കും ഇന്ന് ഒരു പിടി ചാരമാണ്. മാത്രമല്ല മുട്ടിവിളിക്കാന്‍ അവരുടെ കയ്യില്‍ ഒരു പാത്രം പോലും ശേഷിക്കുന്നില്ല. കലാപകാരികള്‍ തകര്‍ത്തെറിഞ്ഞിരിക്കുന്നു എല്ലാം.
പ്രധാനമന്ത്രിയുടെകണ്ണിന് കീഴെയായിരുന്നു കലാപകാരികള്‍ അഴിഞ്ഞാടിയത്. രാജ്യമെങ്ങും കൊവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ കേറിക്കിടക്കാന്‍ വീടുകളില്ലാത്ത ഇവര്‍ കഴിയുന്നത് ബന്ധുവീടുകളിലും മറ്റുമാണ്. ഇത്തിരിക്കൂരകളില്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത ജീവിതങ്ങളില്‍ എന്ത് സുരക്ഷാ മുന്‍കരുതലുകള്‍.
2020 ഫെബ്രുവരി അവസാന വാരം തുടങ്ങിയ അക്രമങ്ങളില്‍ 53 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. കാണാതായവര്‍ നിരവധി. തിരിച്ചറിയാത്ത മൃതദേഹങ്ങളും ഉണ്ടായിരുന്നു. വീടുകള്‍, പള്ളികള്‍, സ്‌കൂളുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല ഈ തെരുവുകളില്‍. മുസ്‌ലിങ്ങളുടെ വീടുകള്‍ തേടിപ്പിട്ടായിരുന്നു ആക്രമണം. പലയിടത്തും പൊലിസും ഇതിന് കൂട്ടു നിന്നു. ബി.ജെ.പി നേതാക്കളാണ് അക്രമങ്ങള്‍ക്ക് ആഹ്വാനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."