മഹിളാമന്ദിരത്തില്‍ തൊഴില്‍ പരിശീലനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍: കലക്ടര്‍
കോഴിക്കോട്: ദേശീയ വനിതാദിനത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് വെളളിമാടുകുന്ന് മഹിളാമന്ദിരം സന്ദര്‍ശിച്ചു. സ്ഥാപനത്തിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന അന്തേവാസികളുടെ ആവശ്യം പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയ അദ്ദേഹം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
പുനരധിവാസത്തിന് ഊന്നല്‍ നല്‍കി പഠനത്തിനും തൊഴില്‍ പരിശീലനത്തിനും സൗകര്യമൊരുക്കും. ഇപ്പോള്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കല്‍, സോപ്പ് നിര്‍മാണം എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.
സാക്ഷരതാ പഠനവുണ്ട്. താല്‍പര്യമുളളവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും നല്‍കും. മഹിളാ മന്ദിരത്തിലെ സുരക്ഷ ശക്തമാക്കും.
ഗാര്‍ഹിക പീഡനങ്ങളാല്‍ വിവിധ സാമൂഹ്യക്ഷേമ സ്ഥാപനങ്ങളില്‍ കഴിയുന്ന ഒരേ കുടുംബത്തില്‍പ്പെട്ടവരെ ഒരുമിച്ച് താമസിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിച്ച് നടപടി സ്വീകരിക്കും.
സര്‍ക്കാര്‍ ക്ഷേമ പദ്ധതികളനുസരിച്ച് വീടും സ്ഥലവും അനുവദിക്കുമ്പോള്‍ മഹിളാ മന്ദിരത്തിലെ അന്തേവാസികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അന്തേവാസികളുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ തട്ടിയെടുക്കുന്ന സംഭവങ്ങളില്‍ നിയമ നടപടിയുണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ടി.പി.സാറാമ്മ, വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ.കെ ലിന്‍സി, മഹിളാ മന്ദിരം സൂപ്രണ്ട് കെ. സതി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."