HOME
DETAILS

വനിതകള്‍ കൈയടക്കിയ ദിനം: നഗരം വനിതാദിനം ആചരിച്ചു

  
backup
March 08, 2017 | 10:11 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%af%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82

കോഴിക്കോട്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് നഗരം ഇന്നലെ വനിതകള്‍ കൈയടക്കി. വൈവിധ്യമാര്‍ന്ന പരിപാടികളാണ് വനിതാ ദിനത്തില്‍ നഗരത്തില്‍ നടന്നത്. ശില്‍പശാലകളും വനിതാ കൂട്ടായ്മയും സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകളും സംഘടിപ്പിച്ചു.
കോഴിക്കോട്: ലോക വനിതാദിനത്തില്‍ മല്‍സ്യവുമായി മല്‍സ്യ എക്‌സ്പ്രസ് ഓട്ടം തുടങ്ങി. വനിതാദിനത്തില്‍ ജില്ലയില്‍ മല്‍സ്യഫെഡ് ഫിഷ്മാര്‍ട്ടുകളില്‍ നിന്നും മല്‍സ്യങ്ങളുടെയും മല്‍സ്യ വിഭവങ്ങളുടെയും ഹോം ഡെലിവറി സര്‍വിസിന് തുടക്കമായി. അരയിടത്തുപാലത്തിനു സമീപത്തെ ഫിഷ്മാര്‍ട്ടില്‍ നിന്നും പുറപ്പെട്ട 'മല്‍സ്യ എക്‌സ്പ്രസ്സ്' കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് ഫഌഗ് ഓഫ് ചെയ്തു.
കോഴിക്കോട്: വനിതാ ദിനത്തോടനുബന്ധിച്ച് ബീച്ച് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ എട്ട് സ്പീക്കറുകളും മൈക്കും ഉള്‍പ്പെടുന്ന മ്യൂസിക് സിസ്റ്റം സ്ഥാപിച്ചു. ബീച്ച് ആശുപത്രിയിലെ ഏഴാം വാര്‍ഡില്‍ നടന്ന ചടങ്ങില്‍ മ്യൂസിക് സിസ്റ്റത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം. ഭാസ്‌കരന്‍ നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഉമര്‍ ഫാറൂഖ് അധ്യക്ഷനായി. റസിഡന്‍ഷ്യല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. സാജിദ് മാത്യു, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഷീബ ടി ജോസഫ്, ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് ചെയര്‍മാന്‍ കെ.പി ബഷീര്‍, ജനറല്‍ മാനേജര്‍ ഇ. സുനില്‍കുമാര്‍ സംബന്ധിച്ചു.
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിമണ്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആഘോഷിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഗോഡ്‌വിന്‍ സാംറാജ് അധ്യക്ഷനായി. പ്രൊഫ. ഷീല, എഫ്. ക്രിസ്റ്റീന, ഡോ. എല്‍സമ്മ ജേക്കബ്, ജയ്പാല്‍ സാമുവല്‍ സച്ചായ്, പ്രൊഫ.ആര്‍.എസ് സിന്ധു, ശ്രീലക്ഷ്മി സുരേഷ്, നിഹാല ജബിന്‍ സംസാരിച്ചു.
കോഴിക്കോട്: സിയസ്‌കോയുടെ ആഭിമുഖ്യത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ജെ.ഡി.ടി ഇസ്ലാമില്‍ നടന്ന ചടങ്ങ് ഡോ.അലി ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഡോ.പി.കെ ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി മുഹമ്മദലി അധ്യക്ഷനായി. പി.എന്‍ വലീദ്, പി.ടി മുസ്തഫ, പി.എന്‍ റഷീദലി, പി.എം മുഹമ്മദലി, സി.പി.എം സഈദ് അഹമ്മദ്, കെ. മൊയ്തീന്‍ കോയ സംസാരിച്ചു.
കോഴിക്കോട്: ദേശാപോഷിണി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വനിതാകൂട്ടായ്മയും പ്രഭാഷണവും നടത്തി. ശ്രീദേവി കക്കാട് ഉദ്ഘാടനം ചെയ്തു. ഡോ.പി പ്രിയ മുഖ്യ പ്രഭാഷണം നടത്തി. വി.പി ലീലാവതി,പ്രസന്ന പ്രകാശ്, രത്‌നം ദേവദാസ്, നളിനി നമ്പ്യാര്‍ സംസാരിച്ചു.
കോഴിക്കോട്: കാലിക്കറ്റ് റിസര്‍ച്ച് സെന്ററില്‍ സ്ത്രീ സുരക്ഷ; ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. ഡോ.ടി.കെ അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന വനിതകളായ സുമതി ചെറിയാന്‍, ചന്ദ്രികാ സുകുമാരന്‍, സുഭദ്ര കോട്ടപ്പറമ്പ് എന്നിവരെ ആദരിച്ചു. ഇ.ശിവരാജന്‍ വൈദ്യര്‍, പി.എ സജയകുമാര്‍, എം. ജയലക്ഷ്മി സംബന്ധിച്ചു.
കോഴിക്കോട്: നാഷണല്‍ ഹോസ്പിറ്റല്‍ ഗൈനക്കോളജി ഡിപ്പാര്‍ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഗര്‍ഭാശയ അര്‍ബുദം, സ്തനാര്‍ബുദ നിര്‍ണയ ക്യാംപും സംഘടിപ്പിച്ചു.
ബോധവത്കരണ റാലി ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് ഫഌഗ് ഓഫ് ചെയ്തു. ബോധവത്കരണ ക്യാംപ് ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ മൊയ്തു അധ്യക്ഷനായി. ഡോ. സന്തോഷ് കുര്യാക്കോസ്, ഡോ. സ്മിത, സംസാരിച്ചു.
കോഴിക്കോട്: സ്ത്രീ പീഡനകേസുകള്‍ തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ രാജ്യത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന വനിതാദിനാഘോഷം പ്രഹസനമായി മാറുന്നതായി കാലിക്കറ്റ് ഡിസ്ട്രിക്ട് വുമണ്‍സ് കൗണ്‍സില്‍. രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇടപെടല്‍ കാരണം പോലിസ് നിഷ്‌ക്രിയരാവുകയാണ്.
ഈ സാഹചര്യത്തില്‍ മാനസികമായും ശാരിരീകമായും കരുത്തുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ കൗണ്‍സലിങും ബോധവല്‍ക്കരണവും അതോടൊപ്പം യോഗധ്യാനം, കളരിപ്പയറ്റ്, മാര്‍ഷല്‍ ആര്‍ട്‌സ് തുടങ്ങിയ ആയോധന ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി യോഗം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"അവളെ ക്രിമിനലായി കാണുന്നത് ലജ്ജാകരം"; ഇതാണോ നീതി?': ഉന്നാവ് കേസിൽ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  8 days ago
No Image

ആരവല്ലി സംരക്ഷണം പ്രഹസനമാകുന്നു: ഖനന മാഫിയയെ സഹായിക്കാൻ കേന്ദ്രം 'ഉയരപരിധി' നിശ്ചയിച്ചതായി ആക്ഷേപം

National
  •  8 days ago
No Image

കരിമ്പനകളുടെ നാട്ടിൽ ചരിത്രം കുറിച്ച് സമസ്ത ശതാബ്ദി സന്ദേശ യാത്ര

Kerala
  •  8 days ago
No Image

ക്രിസ്മസ് അവധി റദ്ദാക്കി; ലോക്ഭവൻ ജീവനക്കാർ നാളെ ഹാജരാകണമെന്ന് ഉത്തരവ്

National
  •  8 days ago
No Image

യുഎഇയിൽ ഇന്റർനെറ്റ് വിപ്ലവം; 5.5ജി സാങ്കേതികവിദ്യയുമായി 'ഇ&', സെക്കൻഡിൽ 4 ജിബി വേഗത

uae
  •  8 days ago
No Image

ആർസിബി താരം യാഷ് ദയാലിന് നിയമക്കുരുക്ക്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

crime
  •  8 days ago
No Image

15 കുഞ്ഞുങ്ങൾ, 15 ലക്ഷം വീതം; ഹൈദരാബാദിൽ അന്തർസംസ്ഥാന ശിശുവിൽപ്പന സംഘം പിടിയിൽ; 12 പേർ അറസ്റ്റിൽ

National
  •  8 days ago
No Image

'എന്റെ വാക്കുകൾ കേട്ട് അവരുടെ കണ്ണുനിറഞ്ഞു': രാഹുലിനെയും സോണിയയെയും കണ്ട് ഉന്നാവോ അതിജീവിത; നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

National
  •  8 days ago
No Image

'ലോകകപ്പ് ഫേവറിറ്റുകൾ' ആരൊക്കെ? ക്രിസ്റ്റ്യാനോ നയിക്കുന്ന പോർച്ചുഗലിനെ ഒഴിവാക്കി സ്വന്തം പരിശീലകൻ; കാരണമിതാണ്

Football
  •  8 days ago
No Image

കലാപം കത്തിപ്പടരുന്നതിനിടെ ധാക്കയിൽ ബോംബ് സ്ഫോടനം; യുവാവ് കൊല്ലപ്പെട്ടു

International
  •  8 days ago