കാസർക്കോട്ട് 144: ആരാധനാലയങ്ങളും പൊതുഗാതഗതവും അടക്കം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു; നിയന്ത്രണം ഇങ്ങനെ
കാസര്‍കോട്: കൊവിഡ് വൈറസ് വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട്ട് നിരോധനാജ്ഞ (സി.ആർ.പി.സി 144) പ്രഖ്യാപിച്ചു. ഇന്ന് രാത്രി 9 മണി മുതല്‍ അനിശ്ചിത കാലത്തേക്ക് നിരോധനം ണ്ടുവന്നിരിക്കുകയാണ് ജില്ലാ ഭരണകൂടം.
നിരോധനം ഏര്‍പ്പെടുത്തുന്ന മേഖലകള്‍
1. എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും
2. അവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും ബാര്‍ബര്‍ ഷോപ്പുകളുടെയും ബ്യൂട്ടി പാര്‍ലറുകളുടെയും പ്രവര്‍ത്തനങ്ങള്‍
3. പൊതു ഇടങ്ങളിലുള്ള കൂട്ടം ചേരലുകള്‍
4. പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍
5. എല്ലാത്തരം ആരാധനാലയങ്ങളുടെയും മതസ്ഥാപനങ്ങളുടെയും, ക്ലബ്ബുകള്‍, സിനിമാ തിയേറ്ററുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, മറ്റു വിനോദ സ്ഥാപനങ്ങള്‍ മുതലായവയുടെയും പ്രവര്‍ത്തനങ്ങള്‍
എന്നാല്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെയുള്ള സമയത്ത് പാല്‍ ബൂത്തുകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ലഭ്യമാകുന്ന കടകള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു അറിയിച്ചു. ഇത്തരം കടകളില്‍ ജനങ്ങള്‍ കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിച്ച്, സാനിറ്റൈസര്‍, മാസ്‌കുകള്‍ എന്നിവ ഉപയോഗിച്ചു കൊണ്ട് മാത്രമേ കടകള്‍ക്ക് മുന്നിലോ കടകള്‍ക്കുള്ളിലോ എത്തിച്ചേരാവൂയെന്നും അദ്ദേഹം അറിയിച്ചു.
തൊഴിലുറപ്പ് തൊഴിലാളികള്‍, സര്‍ക്കാര്‍ നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകര്‍, ബോധവല്‍ക്കരണ പ്രവര്‍ത്തകര്‍, വാര്‍ഡ് തല ആരോഗ്യ ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍, മൊബൈല്‍ ഫോണ്‍ സേവനം ഉറപ്പുവരുത്തുന്നതിന് നിയോഗിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് നിരോധനം ബാധകമല്ല. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."