പീഡന കേസ് പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം: എം.എസ്.എഫ്
കല്‍പ്പറ്റ: അനാഥാലയത്തിലെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവം കൊടും ക്രൂരതയും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് എം.എസ് എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കെതിരെ പീഡനം നിരന്തരം സംഭവിച്ച് കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്. ഇത്തരം കേസുകളില്‍ കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം.
അനാഥാലയ അധികാരികള്‍ സംഭവം അറിഞ്ഞയുടന്‍ പൊലിസില്‍ പരാതിപ്പെട്ടത് സ്വാഗതാര്‍ഹമാണ്. മാനേജ്‌മെന്റ് തന്നെ പരാതി നല്‍കിയിട്ടും പരാതിക്കാര്‍ക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കം അപലപനീയമാണ്.
പീഡനങ്ങള്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെയും എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെയും വിദ്യാര്‍ഥിനി വിഭാഗമായ ഹരിതയുടെയും നേതൃത്വത്തില്‍ സ്‌കൂള്‍, കോളജ് തലത്തില്‍ കാംപയിന്‍ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് വി.പി.സി ലുഖ്മാനുല്‍ ഹക്കീം, ജനറല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."