HOME
DETAILS
MAL
ഗര്‍ഭിണികള്‍ മുതല്‍ അതിഥി തൊഴിലാളികള്‍ വരെയുള്ളവരുടെ കണക്കെടുക്കുന്നു
backup
March 23 2020 | 04:03 AM
കൊണ്ടോട്ടി: കൊവിഡ് -19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപന പരിധിയിലെ ഗര്‍ഭിണികള്‍ മുതല്‍ അതിഥി തൊഴിലാളികള്‍ വരെയുള്ളവരുടെ കണക്കെടുക്കുന്നു.
വിഭിന്ന ശേഷിയുള്ളവര്‍, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍, തീരദേശ വാസികള്‍, ചേരികളില്‍ താമസിക്കുന്നവര്‍, കെയര്‍ ഹോമിലെ അന്തേവാസികള്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ തുടങ്ങിയവരുടേയും കൃത്യമായ കണക്കുകള്‍ ഒരാഴ്ചക്കുള്ളില്‍ ജില്ലാ റീജ്യനല്‍ ഓഫിസ് വഴി പഞ്ചായത്ത് ഡയരക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ആളുകളില്‍ സുരക്ഷ കര്‍ശനമാക്കുന്നതിനും ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിനും വേണ്ടിയാണ് കൃത്യമായ കണക്കുകള്‍ ശേഖരിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് കൃത്യമായി മരുന്നുകള്‍ ലഭ്യമാകുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ആശാവര്‍ക്കര്‍ മുതല്‍ വാര്‍ഡ് മെമ്പര്‍മാരെവരെ രംഗത്തെത്തിയാണ് വിവര ശേഖരണവും ബോധവല്‍ക്കരണവും നടത്തുന്നത്. ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസികളുടെ കൃത്യമായ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറുന്നുണ്ട്.
തദ്ദേശ സ്ഥാപന പരിധിയിലെ ഡോക്ടര്‍മാര്‍,നഴ്‌സുമാര്‍,പാരാമെഡിക്കല്‍ ജീവനക്കാര്‍,മെഡിക്കല്‍ വിദ്യാര്‍ഥികള്‍,പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. സര്‍ക്കാറിന്റെയും സ്വകാര്യ ഉടമസ്ഥതയിലും ഉള്ള ആശുപത്രികളുടെ എണ്ണവും ഇവിടങ്ങളില്‍ രോഗികളെ പരിചരിക്കാനുളള ഐ.സി യു അടക്കമുള്ള സംവിധാനങ്ങളും കിടക്കുകളടെ കണക്കും ശേഖരിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."