സൈബറും ചതിക്കുഴികളും ജനമൈത്രി പൊലിസ് ബോധവല്‍ക്കരണ സെമിനാര്‍ ശ്രദ്ധേയമായി
മണ്ണാര്‍ക്കാട് : നാട്ടുകല്‍ ജനമൈത്രി പൊലിസ് സമിതിയും തിരുവിഴാംകുന്ന് ഏവിന്‍ സന്‍സസ് & മേനേജ്‌മെന്റ്‌റ് കോളേജും സംയുക്തമായി കോളേജ് ഹാളില്‍ സംഘടിപ്പിച്ച സൈബറും ചതിക്കുഴികളും എന്ന ബോധവല്‍ക്കരണ സെമിനാര്‍ ശ്രദ്ധേയമായി. പാലക്കാട് ഇന്‍സ്പക്ടര്‍ ഓഫ് പൊലിസ് ആര്‍. മനോജ് കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
ജനമൈത്രി പൊലിസ് സമിതി ജില്ല കോഡിനേഷന്‍ മെമ്പര്‍ സിദ്ദിഖ് മച്ചിങ്ങല്‍ അധ്യക്ഷനായി. മൊബൈല്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ നൂതന സാധ്യതകള്‍ നമുക്ക് വളരെയധികം പ്രയോജനങ്ങള്‍ നല്കുന്നുവെന്ന കാര്യം നിഷേധിക്കാനാവില്ല.എന്നാല്‍ മൊബൈല്‍ഫോണിന്റെ ദുരുപയോഗം കാരണം വിദ്യാര്‍ഥികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ വഴിതെറ്റുന്നു.
ആധുനിക വിദ്യാഭ്യാസരീതിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കടന്നുവരവ് ഒരു പരിധിവരെ കുട്ടികള്‍ക്ക് സഹായകമാകുമ്പോള്‍ ചിലത് അവരെ വഴിതെറ്റിക്കാന്‍ കാരണമാകുന്നതാണ്. സൈബര്‍ ലോകത്തെ അടിസ്ഥാനമാക്കി പഠനവും ജീവിതവും നിലനിര്‍ത്തുന്നവരാണ് വിദ്യാര്‍ത്ഥികളില്‍ ഏറെയും. മാറ്റങ്ങള്‍ മാത്രമാഗ്രഹിക്കുന്ന നാം മാറ്റത്തിന്റെ അനന്തമായൊരു തുടക്കമായി സൈബറിനെ നോക്കികാണുമ്പോഴും ചതിക്കുഴികള്‍ വിസ്മരിക്കരുതെന്ന് സെമിനാറില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു. എസ് ബി എ എസ് ഐ അബ്ദുല്‍നജീബ്, സൈബര്‍സെല്‍ സിവില്‍ പൊലിസ് ഉദ്യോഗസ്ഥനായ ഹരീഷ്, ജനമൈത്രി പൊലിസ് നാട്ടുകല്‍ എ എസ് ഐ രാകേഷ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. മികച്ച കുറ്റന്വേഷണ മികവിന് കഴിവ് തെളിയിച്ച പാലക്കാട് ഇന്‍സ്പക്ടര്‍ ഓഫ് പോലീസ് ആര്‍. മനോജ് കുമാറിനേയും,എസ് ബി എ എസ് ഐ അബ്ദുല്‍ നജീബ് നേയും ആദരിച്ചു. ജില്ലയിലെ മികച്ച ജനമൈത്രി പോലിസ് സമിതി പ്രവര്‍ത്തകനുള്ള പുരസ്‌കാരം സിദ്ധീഖ്മച്ചിംങ്ങലിനും നാട്ടുകല്‍ സമിതി അംഗങ്ങള്‍ക്കും നല്‍കി ആദരിച്ചു.
ജനമൈത്രി നാട്ടുകല്‍ സമിതി പ്രസിഡന്റ് ഇണ്ണി തച്ചംമ്പറ്റ,ഷഫീക് കാട്ടുകുളം, ശറഫുദ്ധീന്‍ കെ.വി,സിദ്ദിഖ് കൊമ്പങ്കല്ല്, റഷീദ് കെ.കെ പ്രസംഗിച്ചു. കോളേജ് അസി.പ്രൊഫസര്‍ ഡോ.ഷംന ടി.പി. സ്വാഗതവും, നാട്ടുകല്‍ ജനമൈത്രി സമിതി ജനറല്‍ സെക്രട്ടറി സമദ്‌കോട്ടോപ്പാടം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."