HOME
DETAILS
MAL
മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം തുടങ്ങി; കൊവിഡ് ബാധിത ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും
backup
March 23 2020 | 05:03 AM
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാന്‍ വൈറസ് ബാധിത ജില്ലകള്‍ അടച്ചിടുന്നതിനില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം തുടങ്ങി. തിരുവനന്തപുരത്തുള്ള മന്ത്രിമാരെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിനു ശേഷം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ചേരും.
രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ നിയന്ത്രണം കാസര്‍കോട് ജില്ലയില്‍ ഏറക്കുറെ നടപ്പാക്കിയിട്ടുണ്ട്.
കൊവിഡ് ബാധിത ജില്ലകളില്‍ മദ്യശാലകള്‍ അടച്ചിടുന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."