HOME
DETAILS
MAL
'വ്യാജ പ്രചാരണത്തിലൂടെ പിടിച്ചുനില്ക്കാന് സി.പി.എം ശ്രമം'
backup
March 08 2017 | 22:03 PM
പിണറായി: പിണറായി പഞ്ചായത്തിലെ സി.പി.എം അണികള്‍ക്കിടയിലുള്ള കൊഴിഞ്ഞുപോക്ക് തടയാന്‍ വ്യാജപ്രചാരണം നടത്തി പിടിച്ചുനില്ക്കാന് സി.പി.എം ശ്രമിക്കുന്നതായി മുസ്ലിംലീഗ് ജില്ലാസെക്രട്ടറി എന്‍.പി താഹിര്‍ ഹാജി ആരോപിച്ചു.
നിലവിലെ സി.പി.എം അണികളായ മുസ്ലിം കുടുംബങ്ങളെ വിളിച്ചുകൂട്ടി അവര്‍ ലീഗില്‍ നിന്നു രാജിവച്ച് സി.പി.എമ്മില്‍ ചേര്ന്നവരാണെന്ന വ്യാജ പ്രചാരണത്തിന് ഒരുങ്ങുകയാണു ജില്ലാസെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തില്‍ സി.പി.എം. നിലവിലെ യു.ഡി.എഫ് കുടുംബങ്ങളില്‍ നിന്ന് ഒരാള്‍പോലും പിണറായി പഞ്ചായത്തില്‍ സി.പി.എമ്മില്‍ ചേര്‍ന്നിട്ടില്ല. പാര്‍ട്ടിയുടെ അപചയമാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളിലൂടെ ബോധ്യമാകുന്നതെന്നും താഹിര്‍ ഹാജി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."