സ്‌കൂള്‍ വിദ്യാര്‍ഥികളുടെ തേനീച്ച കൃഷി നശിപ്പിച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രതിഷേധിച്ചു
അമ്പലവയല്‍: വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അമ്പലവയല്‍ സ്‌കൂളില്‍ നടത്തി വന്ന തേനീച്ച കൃഷി നശിപ്പിച്ച അധ്യാപകരുള്‍പ്പെടുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ അമ്പലവയലില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
തേന്‍മിത്ര പുരസ്‌ക്കാരം ഉള്‍പ്പെടെ നേടിയ ഒലി അംജോതയെന്ന ഷിഫ ഫാത്തിമയുടെ നേതൃത്വത്തില്‍ പരിപാലിച്ച് പോന്നിരുന്ന തേനീച്ച കൃഷിയാണ് ചില അധ്യാപകരുടെ പ്രതികാര ബുദ്ധിയെ തുടര്‍ന്ന് നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ മാസത്തിലും സമാനമായ സംഭവം സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
ഹരിത വിദ്യാലയം പരിപാടിയുടെ ഭാഗമായി ചില അധ്യാപകരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തി കുട്ടി കര്‍ഷകരുടെ അംഗീകാരങ്ങള്‍ വളഞ്ഞ വഴിയില്‍ മറ്റ് പലര്‍ക്കും നല്‍കാന്‍ ശ്രമിക്കുകയും അത് പിടിക്കപ്പെടുകയും ചെയ്തിരുന്നു.
ഇതില്‍ വൈരാഗ്യം പൂണ്ട് വിദ്യാര്‍ഥികളോട് കാണിച്ച നിലവാരമില്ലാത്ത സമീപനം തികച്ചും അപലപനീയമാണെന്നും വിദ്യാര്‍ഥികളുടെ മികച്ച ചിന്താഗതികളെയും കഴിവിനെയും പരിപോശിപ്പിക്കുന്നതിന് പകരം അത് തല്ലിതകര്‍ക്കുന്ന കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ശക്തമായനിയമ നടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ ഹരി കൃഷ്ണന്‍, ഏരിയാ പ്രസിഡന്റ് രാഖി വിജയന്‍, വിനീഷ് കുപ്പാടി, വി.വി അഖില്‍, ജഗനാഥ് ഭരതന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം തുടര്‍ ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ട് വരുമെന്നും എസ്.എഫ്.ഐ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."