ഊട്ടിയിലെ മോഷണ പരമ്പര; പ്രതി പിടിയില്‍
ഊട്ടി: ഊട്ടിയിലും പരിസര പ്രദേശങ്ങളിലും നടന്ന മോഷണ പരമ്പരയിലെ പ്രതി പൊലിസ് പിടിയിലായി. മഞ്ചക്കോര സ്വദേശി മനോഹരനാ(34)ണ് പിടിയിലായത്.
മോഷണ പരമ്പരയെക്കുറിച്ച് പൊലിസ് അനേവഷണം നടത്തുന്നതിനിടെ തങ്കനാട് മണലാട് ജംങ്ഷനില്‍ നമ്പരില്ലാത്ത കാറിനരികില്‍ നിന്നിരുന്ന ഇയാളെ സംശയത്തിന്റെ പേരില്‍ വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാവാണെന്ന് പൊലിസിന് ബോധ്യമായത്.
ഇയാള്‍ ആദ്യം പരസ്പര വിരുദ്ധമായാണ് പൊലിസുകാരുടെ ചോദ്യങ്ങള്‍ക്ക്് മറുപടി നല്‍കിയിരുന്നത്. തുടര്‍ന്ന് പൊലിസ് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിലെ പങ്ക് വ്യക്തമായാത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഊട്ടി കോടതി റിമാന്റ് ചെയ്ത് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഊട്ടിയിലെ ടി മണിയട്ടിയിലെ രാജപ്പന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി കളവു പോയത്്.
ിന്നീട് നഞ്ചനാട് സ്വദേശി സുബ്രഹ്മണിയുടെ വീട്ടില്‍ നിന്ന് 13 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങളും ആറു ലക്ഷം വിലയുള്ള കാറും മോഷ്ടിക്കപ്പെട്ടു. ഇതടക്കം ഒന്‍പത് മോഷണക്കേസുകളാണ് ഊട്ടി പൊലിസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പ്രതിയെ പിടികൂടാനാവതെ പൊലിസ് ഇരുട്ടില്‍ തപ്പുകയായിരുന്നു.
ഇതേതുടര്‍ന്ന്് ജില്ലാ പൊലിസ് മേധാവി മുരളി റംഭ പ്രത്യേക പൊലീസ് സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു.
തുടര്‍ന്ന് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പ്രതിയില്‍ നിന്ന് 18 പവന്‍ സ്വര്‍ണ്ണം, 13 ലക്ഷം രൂപ, രണ്ട് മൊബൈല്‍ ഫോണ്‍, മൂന്ന് കംപ്യൂട്ടറുകള്‍, മൂന്ന് എല്‍.ഇ.ഡി ടി.വികള്‍, ഒരു കാര്‍, ഒരു ലോറി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
മനോഹരന്‍ പൊലിസിന് നല്‍കിയ മൊഴിയില്‍ താന്‍ പന്ത്രണ്ടാമത്തെ വയസില്‍ സൈക്കിള്‍ മോഷ്ടിച്ചാണ് മോഷണം ആരംഭിച്ചതെന്നും 30 കേസുകള്‍ മോഷണവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നിലവിലുണ്ടെന്നും പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."