HOME
DETAILS
MAL
ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന് തകരാര്‍; വന്‍ ദുരന്തം ഒഴിവായി
backup
February 06 2019 | 08:02 AM
കായംകുളം: ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയറും സ്റ്റിയറിങുമായുള്ള ബന്ധം വേര്‍പ്പെട്ടു. വന്‍ അപകടം ഒഴിവായത് തലനാരിക്ക് വിത്യാസത്തില്‍. ഇന്നലെ വൈകിട്ട് 6.30 ഓടെ ദേശിയ പാതയില്‍ കെ.എസ്.ആര്.ടി.സി ജങ്ഷന് തെക്കുവശത്തായിരുന്നു സംഭവം.
തിരുവനന്തപുരത്തു നിന്നും മാളക്കു പോയ സൂപ്പര്‍ഫാസ്റ്റ് ബസ് കായംകുളം ഡിപ്പോയില്‍ കയറിയ ശേഷം യാത്ര തുടര്‍ന്ന് ദേശീയപാതയിലെ വളവ് തിരിയവെയാണ് ബസിന്റെ സ്റ്റിയറിങും വീലും തമ്മിലുള്ള ബന്ധം വേര്‍പെട്ടത്.
ഡ്രൈവര്‍ അപകടം മനസിലാക്കി ഉടന്‍ തന്നെ ബസ് നിര്‍ത്തിയതുമൂലം വന്‍ ദുരന്തം ഒഴിവായി. ബസ് റോഡില്‍ കിടന്നതുമൂലം ഏറെനേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലിസ് എത്തി വാഹനങ്ങള്‍ തിരിച്ചുവിട്ടു. മെക്കാനിക്കെത്തി താല്‍ക്കാലികമായി പ്രശ്നം പരിഹരിച്ച ശേഷം ബസ് ഡിപ്പോയിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."