HOME
DETAILS
MAL
കേരളാ സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം
backup
March 08 2017 | 23:03 PM
കാഞ്ഞങ്ങാട്: റേഷന്‍ വിതരണ മേഖലയില്‍ ജില്ലയില്‍ താല്‍ക്കാലികമായി ലൈസന്‍സ് അനുവദിക്കപ്പെട്ടവര്‍ക്കു സ്ഥിരം ലൈസന്‍സ് നല്‍കണമെന്നു കേരളാ സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിലെ റേഷന്‍ വ്യാപാരികള്‍ക്കു തക്കതായ വേതനം നല്കി ഇവരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. തമ്പാന് അധ്യക്ഷനായി.
ഭാരവാഹികള്‍: എന്‍ ഗോപി (പ്രസിഡന്റ്), കെ.സി.രവി (ജനറല്‍ സെക്രട്ടറി), ഇ.രാജേന്ദ്രന്(ട്രഷറര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."