കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സമഗ്ര പച്ചക്കറി വികസന പദ്ധതി ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കാസര്‍കോട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2016-17 വര്‍ഷത്തില്‍ നടപ്പിലാക്കിയ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം വിവിധ ഇനങ്ങളില്‍ ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹരായവരുടെ വിശദാംശങ്ങള്‍ പ്രഖ്യപിച്ചു.
ഓരോ ഇനത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 15000രൂപ, 7500രൂപ, 5000രൂപ വീതം കാഷ് അവാര്‍ഡ് സര്‍ട്ടിഫിക്കറ്റ്, മൊമ്മന്റവും അടങ്ങുന്നതാണ് അവാര്‍ഡ് .
മികച്ച സ്‌കൂള്‍- (1)സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ പെരിയാട്ടടുക്കം, (2) ജി.എല്‍.പി.സ്‌കൂള്‍. ചേരിപ്പാടി, (3) ജി.എല്‍.പി.സ്‌കൂള്‍ മാവിലക്കടപ്പുറം.
മികച്ച സ്ഥാപന മേധാവി-(1)തോമസ് ഫ്രാന്‍സിസ്- സെന്റ് ജൂഡ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍-ബളാല്‍, (2) സിസ്റ്റര്‍ ജെയിന്‍ മേരി-സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ പെരിയാട്ടടുക്കം- പള്ളിക്കര, (3) ടി.വി.ബാലകൃഷണന്‍ ജി.എല്‍.പി.സ്‌കൂള്‍. താരംതട്ടടുക്ക-ബേഡഡുക്ക.
മികച്ച അധ്യാപകന്‍- (1) രാജശ്രീ .കെ. ജി.എച്ച്.എസ് തച്ചങ്ങാട്,പളളിക്കര, (2)സിസ്റ്റര്‍ കാഞ്ചന്‍ ടോപ്പാ,-സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പെരിയാട്ടടുക്കം, പള്ളിക്കര, (3) എം. ഉണ്ണികൃഷണന്‍, ജി.എല്‍.പി.സ്‌കൂള്‍.മാവിലക്കടപ്പുറം-വലിയപറമ്പ.
മികച്ച വിദ്യാര്‍ഥിവിദ്യാര്‍ഥിനി- (1) അര്‍ജുന്‍ ടി. ജി.എല്‍.പി.എസ് മുച്ചിലോട്ട്, കാഞ്ഞങ്ങാട്, (2) അഞ്ജലി.കെ.വി .ജി.എച്ച.എസ് തച്ചങ്ങാട്. പള്ളിക്കര, (3) അഭിനവ്. കെ-സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ പെരിയാട്ടടുക്കം, പള്ളിക്കര.
മികച്ച പച്ചക്കറി ക്ലസ്റ്റര്‍- (1)തേജസ്സ്വിനി വെജിറ്റബിള്‍ ക്ലസ്റ്റര്‍-ചാനടുക്കം ക്ലസ്റ്റര്‍, കയ്യൂര്‍ ചീമേനി, (2)നെല്ലിയടുക്കം വെജിറ്റബിള്‍ ക്ലസ്റ്റര്‍. പള്ളിക്കര, (3)അനന്തപള്ള വെജിറ്റബിള്‍ ക്ലസ്റ്റര്‍-കാഞ്ഞങ്ങാട്.
മികച്ച സ്വകാര്യ സ്ഥാപനം- (1)ക്രെസ്റ്റ് സി.എം.ഐ പബ്ലിക്ക് സ്‌ക്കൂള്‍-കാഞ്ഞങ്ങാട്, (2)കരക്കാവ് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ പിലിക്കോട്, കാലിക്കടവ്, (3)മാര്‍ത്തോമ്മ ബധിര മൂക വിദ്യാലയം ചെര്‍ക്കള-ചെങ്കള.
മികച്ച സര്‍ക്കാര്‍ സ്ഥാപനം- (1 )സ്റ്റാഫ് കൗണ്‍സില്‍ കലക്‌ട്രേറ്റ,് വിദ്യാനഗര്‍-ചെങ്കള, (2)ജി.എല്‍.പിഎസ്.പെരുതടി, പനത്തടി. (3) ജി.എല്‍.പി.എസ് താരംതട്ടടുക്ക, ബേഡഡുക്ക.
മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ -(1)ആര്‍. വീണാറാണി, എ.ഡി.എ, നീലേശ്വരം ബ്ലോക്ക്. (2)കെ.സജിനി മോള്‍, എ.ഡി.എ കാഞ്ഞങ്ങാട് ബ്ലോക്ക്. (3), സിന്ധുകുമാരി, എ.ഡി.എ പരപ്പ ബ്ലോക്ക്.
മികച്ച കൃഷി ഓഫിസര്‍-(1) കെ വേണുഗോപാല്‍. കൃഷി ഓഫിസര്‍- പള്ളിക്കര, (2) സുഷ.ബി കൃഷി ഓഫിസര്‍- കയ്യൂര്‍ ചീമേനി), (3) നരസിംഹലു കൃഷി ഓഫിസര്‍- മൊഗ്രാല്‍ പുത്തൂര്‍.
മികച്ച കൃഷി അസിസ്റ്റന്റ് - (1)നിഷാന്ത് പുതിയ വീട്ടില്‍ പിലിക്കോട്, (2) മധുസൂദനന്‍.വി.വി-പനത്തടി (3) ഇ.പി.ഉഷ-കയ്യൂര്‍ ചീമേനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."