ചോരാത്ത കൂരയ്ക്കായി വൃദ്ധദമ്പതിമാരുടെ കാത്തിരിപ്പിന് ഒരുപതിറ്റാണ്ട്
രാജാക്കാട്: അന്തിയുറങ്ങാന്‍ ചോരാത്ത ഒരു കൂരയ്ക്കായി വയോദമ്പതിമാരുടെ കാത്തിരിപ്പ് ഒരുപതിറ്റാണ്ട് പിന്നിടുന്നു. വീടിനായി അധികൃതരെ സമീപിക്കുന്‌പോള്‍ ലിസ്റ്റില്‍ പേരുണ്ടെന്ന മറുപടി മാത്രമാണ് പറയുന്നതെന്ന് ഇവര്‍ പറയുന്നു. സേനാപതി ഗ്രാമപഞ്ചായത്തിലെ മേലെചെമ്മണ്ണാര്‍ ഓലിക്കല്‍ തങ്കന്‍ (69), ഭാര്യ ലീല (66) എന്നിവരാണ് ഒരുപതിറ്റാണ്ടായി അടച്ചുറപ്പുള്ള ഒരു വീടിനായി അപേക്ഷയുമായി നടക്കുന്നത്.
നാലു തൂണിനുചുറ്റും പടുത വലിച്ചുകെട്ടിയ മാടത്തിലാണ് ഇവര്‍ കഴിയുന്നത്. ഈ കുടിലിന് കെട്ടിട നമ്പര്‍ നല്‍കാന്‍ മറക്കാത്ത പഞ്ചായത്ത് അധികൃതര്‍ പത്തുവര്‍ഷമായി ഇവരെ അവഗണിക്കുകയാണ്. വര്‍ഷങ്ങളായി പഞ്ചായത്തിന്റെ ഭവനപദ്ധതികളുടെ ലിസ്റ്റില്‍ ഈ വയോധികരുടെ പേരുണ്ടെങ്കിലും ഇതുവരെ ചോരാത്ത ഒരു വീടിന് തറക്കല്ലിടാന്‍പോലും യാതൊരു സഹായവും ലഭിച്ചില്ല. ബാങ്ക് വായ്പയെതുടര്‍ന്ന് ഉണ്ടായിരുന്ന സ്ഥലംവിറ്റ് ജപ്തി നടപടികളില്‍നിന്നും ഒഴിവായി നിത്യവൃത്തിക്കായി കൂലിവേല ചെയ്യുന്ന ഇവരുടെ നാലു മക്കളുടെയും അവസ്ഥ ഇതിലും ദയനീയമാണ്. കടങ്ങളെല്ലാം വീട്ടികഴിഞ്ഞപ്പോള്‍ 17 സെന്റ് സ്ഥലവും ഈ പടുതാകൂരയുമാണ് അവശേഷിച്ചത്. ഇരുവര്‍ക്കും ലഭിക്കുന്ന വാര്‍ധക്യ പെന്‍ഷനും നിലവിലുള്ള സ്ഥലത്തുനിന്നും ലഭിക്കുന്ന തുച്ഛമായ ആദായവും സമീപ വാസികളുടെ കാരുണ്യവുംകൊണ്ടാണ് ഇരുവരും കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."