ട്വന്റി-ട്വന്റിയില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി
വെല്ലിങ്ടണ്‍: ഏകദിന മല്‍സരത്തിലെ ആവേശ ജയങ്ങള്‍ക്ക് വെല്ലുവിളിയായി ഇന്ത്യക്ക് ന്യുസിലന്റിന്റെ 20-20 ഷോക്ക്. 4-1 ന് കീഴക്കിയ ഏകദിന മല്‍സരങ്ങളെപ്പോലെ ജയിച്ചു കയറാന്‍ ഇന്ത്യക്ക് സാധിച്ചില്ല. 220എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 139 എന്ന സ്‌കോറില്‍ ഒതുക്കി കളിക്ക് തീരുമാനം ഉണ്ടാക്കി.
31 പന്തില്‍ 39 റണ്‍സെടുത്ത ധോണിയാണ് ടോപ് സ്‌കോറര്‍. ട്വന്റി 20യില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്.
ലക്ഷ്യം പിന്തുടരാമെന്ന മോഹവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പാളിച്ചകളായിരുന്നു.
നായകന്‍ രോഹിത് ശര്‍മ വെറും ഒരു റണ്‍സിന് പുറത്തായി. പിന്നെ വിക്കറ്റുകളുടെ പെരുമഴയായിരുന്നു.
18 പന്തില്‍ 29 റണ്‍സെടുത്ത ധവാനും, നാല് റണ്‍സുമായി ഋഷഭ് പന്തും 27 റണ്‍സുമായി വിജയ് ശങ്കറും അഞ്ച് റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും നാല് റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും പുറത്തായി.
18 പന്തില്‍ 20 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയും പുറത്തായതോടെ ധോണി മാത്രമായി പ്രതീക്ഷയുടെ ക്രീസില്‍. അപ്പോഴേക്കും വിജയപ്രതീക്ഷയെന്നത് കൊട്ടിയടക്കപ്പെട്ടിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് എത്തിയപ്പോഴായിരുന്നു രോഹിതിന്റെ മടക്കം. അഞ്ചു പന്തില്‍ വെറും ഒരു റണ്‍സ് മാത്രമാണ് നായകന്റെ സംഭാവന.
ടിം സൗതിയുടെ പന്തില്‍ ഫര്‍ഗൂസന്‍ പിടിച്ചാണ് രോഹിത് പുറത്തേക്കുള്ള അവസരം കണ്ടെത്തിയത്.
43 പന്തില്‍ നിന്ന് ആറു സിക്‌സും ഏഴ് ബൗണ്ടറികളുമടക്കം 84 റണ്‍സെടുത്ത സെയ്‌ഫെര്‍ട്ടും 20 പന്തില്‍ നിന്ന് രണ്ടു സിക്‌സും രണ്ട് ബൗണ്ടറികളും സഹിതം 34 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് കീവീസിന് സമ്മാനിച്ചിരുന്നത്. വെറും 50 പന്തിലാണ് ഇരുവരും 86 റണ്‍സ് ചേര്‍ത്തത്.
22 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മികച്ച സംഭാവന നല്‍കി. ഡാരില്‍ മിച്ചല്‍ (8), റോസ് ടെയ്‌ലര്‍ (23), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (3) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. രണ്ടാം വിക്കറ്റില്‍ സെയ്‌ഫെര്‍ട്ട് വില്യംസണ്‍ സഖ്യം 48 റണ്‍സും മൂന്നാം വിക്കറ്റില്‍ വില്യംസണ്‍ ഡാരില്‍ സഖ്യം 30 റണ്‍സും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, യൂസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി.ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, യൂസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."