കൊവിഡ് 19 വായുവിലൂടെ പകരുന്നത് ഏതെല്ലാം ഘട്ടങ്ങളില്‍: ഡോക്ടറുടെ കുറിപ്പ് വായിക്കാം
കോഴിക്കോട്: കൊവിഡ് 19 വായുവിലൂടെ പകരുമോ എന്ന ചോദ്യം പലരും ചോദിക്കുന്നു. അതിനും ഉത്തരം പറയുകയാണ് ദുബൈയില്‍ ജോലി ചെയ്യുന്ന ഡോ. മുഹമ്മദ് അസ്ലം.
ഒരുപാടു പേര് ഇന്ന് എന്നോട് ചോദിച്ച ഒരു കാര്യമാണ് . WHO യുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു മെസ്സേജ് ഉണ്ടെന്നും അതില്‍ കൊറോണ വൈറസ് പൊതു ജനങ്ങള്‍ക്കിടയില്‍ വായുവില്‍ കൂടിയും പകരും എന്ന ഒരു പുതിയ കണ്ടെത്തല്‍ ഉണ്ടെന്നും. ആ മെസ്സേജ് പരിശോധിച്ചപ്പോള്‍ മനസ്സിലായത് WHO യുടെ വക്താവ് മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങിനെയാണ്. കോറോണവൈറസ് ചില പ്രത്യേക സാഹചര്യങ്ങളില്‍ വായുവില്‍ കൂടി പകരാം. അത് സാധാരണ പൊതു സ്ഥലത്തു അല്ല. ആശുപത്രികളില്‍ ചെയ്യുന്ന നെബുലൈസേഷന് , വെന്റിലെറ്ററില്‍ കണക്ട് ചെയ്യുക , bronchoscopy തുടങ്ങിയ സാഹചര്യത്തില്‍ ആ ചുറ്റുപാടില്‍ 3 മണിക്കൂര്‍ വരെ ആ റൂമില്‍ വായുവില്‍ കൂടി പകരാം എന്നാണ്. അല്ലാതെ പൊതു സ്ഥലങ്ങളില്‍ ഇത് വായുവില്‍ കൂടി പകരില്ല. പൊതു സ്ഥലത്തു പകരുന്നത് ചുമക്കുമ്പോളും തുമ്മുമ്പോളും തെറിക്കുന്ന കണികകളില്‍ കൂടി മാത്രമാണ്.അത് അവിടെ നിന്നും മറ്റൊരാളിലേക്ക് മിക്കപ്പോഴും പകരുന്നത് കൈകളില്‍ കൂടി ആണ്. പൊതു സ്ഥലത്തു ഇത് 2 മീറ്റര്‍ ദൂരം വരെയേ വായുവില്‍ കൂടി സഞ്ചരിക്കുകയുള്ളു.അതുകൊണ്ടു ഇത്തരം മെസ്സേജില്‍ ആരും പേടിക്കരുത് . ഹാന്‍ഡ് വാഷിംഗും സാമൂഹിക അകലവും പാലിച്ചു നമുക്ക് ഈ മഹാമാരിക്ക് എതിരെ പോരാടാം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."