ബ്രക്‌സിറ്റ്: തെരേസ മേയ്ക്കു വീണ്ടും തിരിച്ചടി
ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പുറത്ത് വരണം എന്നാവശ്യപ്പെടുന്ന ബില്ലില്‍ തെരേസ മേയ് സര്‍ക്കാരിനു വീണ്ടും തിരിച്ചടി. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമതും ഭേദഗതി പാസാക്കി ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ്, ഹൗസ് ഓഫ് കോമണ്‍സിനു തിരിച്ചയച്ചു. ഇതോടെ ബ്രക്‌സിറ്റ് നടപടികള്‍ അനന്തമായി നീണ്ടേക്കും. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി യൂണിയനു പുറത്തുവരാനുള്ള അന്തിമ വ്യവസ്ഥകള്‍ തയാറാക്കിയശേഷം വീണ്ടും പാര്‍ലമെന്റിന്റെ അനുമതി തേടണമെന്നതാണു പുതിയ ഭേദഗതി. 268നെതിരെ 366 പേരുടെ പിന്തുണയോടെ പാസാക്കിയ ഭേദഗതി അടുത്തയാഴ്ച ഹൗസ് ഓഫ് കോമണ്‍സ് പരിഗണിക്കും. നിലവിലുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ ഈ ഭേദഗതി അംഗീകരിക്കാന്‍ ഇടയില്ല.
നിലവില്‍ ബ്രിട്ടനിലുള്ള മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാരെ ഇവിടെത്തന്നെ തുടരാന്‍ അനുവദിക്കണമെന്നു നിര്‍ദേശിക്കുന്ന ഭേദഗതി കഴിഞ്ഞയാഴ്ച പ്രഭുസഭ സമാനമായ രീതിയില്‍ പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണു പുതിയ ഭേദഗതി. ഏതു സാഹചര്യത്തിലും ദേശീയ പരമാധികാരത്തിന്റെ കാവല്‍ക്കാരാകേണ്ടതു പാര്‍ലമെന്റാണെന്നു ചൂണ്ടിക്കാട്ടിയാണ് അന്തിമ വ്യവസ്ഥകള്‍ വീണ്ടും പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു കൊണ്ടുവരണമെന്ന നിര്‍ദേശം പ്രഭുസഭ പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."