മല്‍സ്യത്തൊഴിലാളികളെ നൊബേലിന് നാമനിര്‍ദ്ദേഷം ചെയ്ത് ശശി തരൂര്‍
തിരുവനന്തപുരം: പ്രളയകാലത്ത് സഹായകരങ്ങളായി നാട്ടിലുടനീളം നാടിന്റെ കൂടെ നിന്ന മത്സ്യത്തൊഴിലാളികളെ സമാധാന നൊബേലിന് നാമനിര്‍ദ്ദേശം ചെയ്ത് തിരുവനന്തപുരം എംപി ശശി തരൂര്‍. മത്സ്യത്തൊഴിലാളികളെ നോമിനേറ്റ് ചെയ്തു കൊണ്ടുള്ള കത്ത് തരൂര്‍ ട്വീറ്റ് ചെയ്തു. ജനാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമാധാന നൊബേലിന് വ്യക്തികളെയോ സംഘടനകളെയോ നോമിനേറ്റ് ചെയ്യാം എന്ന അവസരം പ്രയോജനപ്പെടുത്തിയാണ് തരൂര്‍ മത്സ്യത്തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്തത്. ഫെബ്രുവരി ഒന്നാം തീയതിയായിരുന്നു നൊബേല്‍ നാമനിര്‍ദ്ദേശത്തിനുള്ള അവസാന ദിനം.
https://twitter.com/ShashiTharoor/status/1093110165627260928
പ്രളയത്തില്‍ ബോട്ടുകള്‍ക്ക് കേടുപാടുകളും തൊഴിലാളികള്‍ക്ക് നിരവധി പ്രയാസങ്ങള്‍ നേരിടേണ്ടിവരുകയും ചെയ്തിട്ടുണ്ട്.
പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനാണ് തരൂര്‍ മത്സ്യത്തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്തത്. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ ബെറിറ്റ് റെയിസ് ആന്‍ഡേഴ്‌സണ് എഴുതിയ കത്തില്‍ തരൂര്‍ മത്സ്യത്തൊഴിലാളികളുടെ ത്യാഗത്തെയും കര്‍മ്മോത്സുകതയെയും പ്രശംസിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് നൊബേല്‍ പ്രതിനിധാനം ചെയ്യുന്ന മാനുഷിക മൂല്യങ്ങള്‍ക്ക് യോജിച്ചതാണെന്നും തരൂര്‍ കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."