സദാചാര ഗുണ്ടായിസം: നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ്
തിരുവനന്തപുരം: സദാചാര ഗുണ്ടായിസം നേരിടുന്നതിലെ വീഴ്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ്. ഹൈബി ഈഡനാണ് നോട്ടിസ് നല്‍കിയത്.
അതേസമയം, സദാചാരം ഗുണ്ടായിസം നേരിടുന്നതില്‍ കൊച്ചിയില്‍ വീഴ്ച പറ്റിയതായി മുഖ്യമന്ത്രി നിമസഭയില്‍ വ്യക്തമാക്കി. ശിവസേനപ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പൊലിസിന് കഴിഞ്ഞില്ല. ഇതിനെതിരെ നടപടിയെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. സദാചാര ഗുണ്ടായിസം നടത്തിയവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. എറണാകുളം സെന്‍ട്രല്‍ സി.ഐക്ക് അന്വേഷണ ചുമതല നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കൊച്ചിയില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തില്‍ കൂടതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ഇന്നലെ 8 പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ശിവസേനയ്‌ക്കെതിരെ ഇന്ന് ഡി.വൈ.എഫ്.ഐ അടക്കം വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
കഴിഞ്ഞ ദിവസം മറൈന്‍ഡ്രൈവില്‍ ഇരിക്കുകയായിരുന്ന യുവതീയുവാക്കള്‍ക്ക് നേര്‍ക്കായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ ആക്രമണം. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു ആക്രമണം. മറൈന്‍ഡ്രൈവില്‍ ഇരിക്കുകയായിരുന്ന യുവതീയുവാക്കളെ പ്രവര്‍ത്തകര്‍ ചൂരല്‍ ഉപയോഗിച്ച് അടിച്ചോടിക്കുകയായിരുന്നു. പ്രകടനമായെത്തിയ ശിവസേന പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രകടനമാണ് യുവതീയുവാക്കള്‍ക്ക് നേരെയുള്ള ആക്രമണമായി മാറിയത്. പൊലിസ് നോക്കി നില്‍ക്കെയാണ് ശിവസേനയുടെ അഴിഞ്ഞാട്ടം. ചൂരലിന് അടി കിട്ടിയവരില്‍ ദമ്പതികളും ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശിവസേനയുടെ കൊച്ചി യൂണിറ്റില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."