ഗുണ്ടകള്‍ക്ക് പൊലിസ് ചൂട്ടു പിടിക്കുന്നു- സര്‍ക്കാരിനെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: കൊച്ചിയിലെ ശിവസേനയുടെ അഴിഞ്ഞാട്ടത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. പൊലിസ് ഗുണ്ടകള്‍ക്ക് ചൂട്ടു പിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഭരണമുണ്ടോ എന്നാണ് സംശയം. ഈ സര്‍ക്കാറിന് കീഴില്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ലജ്ജിച്ച് തലതാഴ്ത്തേണ്ട ഗതിയാണിപ്പോഴെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുംബൈ അല്ല കേരളമെന്ന് ശിവസേനക്കാര്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
കഴിഞ്ഞ ദിവസം മറൈന്‍ഡ്രൈവില്‍ ഇരിക്കുകയായിരുന്ന യുവതീയുവാക്കള്‍ക്ക് നേരെ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണമാണ് പ്രതിഷേധത്തിനിടയാക്കിയത്. മറൈന്‍ഡ്രൈവില്‍ ഇരിക്കുകയായിരുന്ന യുവതീയുവാക്കളെ പ്രവര്‍ത്തകര്‍ ചൂരല്‍ ഉപയോഗിച്ച് അടിച്ചോടിക്കുകയായിരുന്നു.
അതേസമയം, പെലിസിന് വീഴ്ച പറ്റിയതായി മുഖ്യമന്ത്രി നിയമസഭയില്‍ അംഗീകരിച്ചിരുന്നു. കൊച്ചിയില്‍ സദാചാര ഗുണ്ടായിസം നടത്തിയ ശിവസേനക്കാര്‍ക്കെതിരെ വേണ്ടി വന്നാല്‍ കാപ്പ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."