തൊഴില്‍സുരക്ഷയും സൗകര്യങ്ങളുമില്ല; ലൈഫ്ഗാര്‍ഡുകള്‍ ദുരിതത്തില്‍
തിരുവനന്തപുരം: തൊഴില്‍ സുരക്ഷയും ആവശ്യത്തിന് സൗകര്യങ്ങളുമില്ലാതെ സംസ്ഥാനത്തെ ലൈഫ്ഗാര്‍ഡുമാര്‍ ദുരിതത്തില്‍. ജോലി തുടങ്ങി മുപ്പത് വര്‍ഷം പിന്നിട്ടവരെപ്പോലും സ്ഥിരപ്പെടുത്തുന്നതിനുള്ള യാതൊരു നടപടികളുമില്ല. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ കടലിലേക്ക് ജീവന്‍ പണയംവച്ച് ഊളിയിടുന്ന ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പോലുമില്ല. അപകടത്തില്‍ പരുക്കേറ്റാല്‍ കൂലിയുമില്ല ചികിത്സയുമില്ല. കുടുംബമായി പട്ടിണികിടക്കുക മാത്രമാണ് ഈ സാഹസികന്മാര്‍ക്ക് മുന്നിലുള്ള വഴി.
സംസ്ഥാനത്തെ ഇരുപത്തിരണ്ടോളം ബീച്ചുകളിലായി നൂറ്റിയന്‍പതോളം പേരാണ് ലൈഫ്ഗാര്‍ഡുകളായി ജോലി നോക്കുന്നത്. എല്ലാവരും ടൂറിസംവകുപ്പിലെ ദിവസവേതനക്കാരാണ്. വെയിലും മഴയും കൊള്ളാതിരിക്കാന്‍ ഒരു നല്ല കുടപോലും ഇവര്‍ക്ക് നല്‍കുന്നില്ല. സുരക്ഷാഉപകരണങ്ങള്‍ സൂക്ഷിക്കാനും ആവശ്യമായ സ്ഥലമില്ല. ടൂറിസം വകുപ്പിനു കീഴിലുള്ള ലൈഫ്ഗാര്‍ഡുകളെ ഏതെങ്കിലും സുരക്ഷാ വിഭാഗത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അപകടസാധ്യത ഏറെയുള്ള പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന ഇവര്‍ക്ക് മറ്റ് സേനകള്‍ക്ക് ലഭിക്കുന്ന സേവന, വേതന, സുരക്ഷാ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.സംസ്ഥാനത്ത് ലൈഫ് ഗാര്‍ഡുമാരുടെ നിയമനം ഒടുവില്‍ നടന്നത് 2007ലാണ്. 111 പേരെയാണ് അന്ന് നിയമിച്ചത്. ഇവരാരെയും സ്ഥിരപ്പെടുത്തിയിട്ടുമില്ല.
സംസ്ഥാനത്ത് ഏറ്റവുമധികം സഞ്ചാരികളെത്തുന്ന കോവളത്തെ മൂന്ന് ബീച്ചുകളിലും ആകെയുള്ളത് 30 ലൈഫ് ഗാര്‍ഡുമാരാണ്. സാധാരണ ദിവസങ്ങളില്‍ ആയിരങ്ങളെത്തുന്ന കോവളത്ത് അവധിദിനങ്ങളിലും സീസണിലും സഞ്ചാരികളെ നിയന്ത്രിക്കാന്‍ നിലവിലുള്ള ലൈഫ് ഗാര്‍ഡുമാരെക്കൊണ്ടാവില്ല. അനായാസം കൈകാര്യം ചെയ്യാവുന്ന രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളുടെ കുറവും ലൈഫ് ഗാര്‍ഡുമാരെ വലക്കുന്നുണ്ട്. അഗ്നിശമന സേനാവിഭാഗത്തെപ്പോലെ രക്ഷാപ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് ഗാര്‍ഡുകളെയും സമാനരീതിയില്‍ പരിഗണിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."