കൊവിഡ് 19: സഊദി രാത്രികാല നിരോധനാജ്ഞ; വിജനമായി നഗരങ്ങൾ
റിയാദ്: സഊദിയിൽ സൽമാൻ രാജാവ് ഉത്തരവിട്ട രാത്രികാല കർഫ്യു ഇന്നലെ രാത്രിയോടെ തുടക്കമായി. ഇതോടെ രാജ്യത്തെ മുഴുവൻ നഗരങ്ങളും വിജനമായി. രാത്രി ഏഴു മണിയോടെ തന്നെ ആളുകൾ വീടുകളിൽ എത്തിച്ചേരുകയും മന്ത്രാലയം ഒഴിവ് നൽകിയ സ്ഥാപനങ്ങൾ ഒഴികെ മുഴുവൻ സ്ഥാപനങ്ങളും അടക്കുകയും ചെയ്‌തതോടെ രാജ്യം പൂർണ്ണാർത്ഥത്തിൽ നിശ്ചലമാകുകയായിരുന്നു.
ആളും ആരവങ്ങളും ഒരിക്കലും ഒഴിയാത്ത രാജ്യത്തെ റോഡുകൾ രാത്രി സാക്ഷിയായത് വേറിട്ട കാഴ്ചക്കായിരുന്നു. ഏറെ തിരക്ക് പിടിച്ച പുരാതന വാണിജ്യ നഗരമായ ജിദ്ദ, തലസ്ഥാന നഗരിയായ റിയാദ്, കിഴക്കൻ പ്രവിശ്യാ തലസ്ഥാനമായ ദമാം അടക്കം രാജ്യത്തെ വൻകിട നഗരങ്ങളടക്കം മുഴുവൻ ഗ്രാമങ്ങളും നഗരങ്ങളും പൂര്ണാര്ത്ഥര്ത്ഥത്തിൽ വിജനമായിരുന്നു. ഇത്ര ശക്തമായ നിയമം ഒരു പക്ഷെ നഗരികളിൽ ആദ്യമായിട്ടായിരിക്കും നടപ്പിലാക്കിയതെന്നു നിവാസികൾ പറഞ്ഞു. ഇന്നലെ മുതൽ തുടങ്ങിയ കർഫ്യു 21 ദിവസം വരെ തുടരും.
നിയമം പ്രാബല്യത്തിൽ വന്ന ഏഴു മണിയോടെ തന്നെ പോലീസും നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരും വിവിധ പ്രവിശ്യകളില്‍ ശക്തമായ വാഹനപരിശോധന നടത്തി നിയമ ലംഘകര്‍ക്ക് താക്കീതും പിഴയും നല്‍കി. ഹൈവേകളിലും പ്രാന്തപ്രദേശങ്ങളിലെ റോഡുകളിലും പോലീസ് കര്‍ശന പരിശോധനയാണ് ആദ്യ ദിനം തന്നെ നടത്തിയത് ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് വാഹന പരിശോധനക്ക് നേതൃത്വം നല്‍കിയത്. പലയിടത്തും ഹൈവേകള്‍ ബ്ലോക്ക് ചെയ്തായിരുന്നു പരിശോധന. ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതിനായുള്ള കർഫ്യൂവിൽ റോഡുകളിൽനിന്ന് വാഹനങ്ങളൊഴിഞ്ഞു. കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയ വാഹനങ്ങൾക്ക് പിഴ ചുമത്താനുള്ള നടപടികൾ ട്രാഫിക് വിഭാഗം തുടങ്ങുകയും ചെയ്തു. ചിലയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ശക്തമായ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.
പുലര്‍ച്ചയോടെ രാജ്യത്തിന്റെ ഓരോ ഭാഗങ്ങളിലും കര്‍ഫ്യൂ സമയത്ത് പൂര്‍ണ അണുവിമുക്ത നടപടികള്‍ പൂര്‍ത്തിയാക്കുന്നുണ്ട്. അണുനശീകരണ ലായനികള്‍ ഉപയോഗിച്ചാണ് ഈ നടപടി.
അതേസമയം, നിയമം ലംഘിക്കുന്നവർക്ക് ശക്തമായ പിഴയും ചുമത്തിയിട്ടുണ്ട്. തുര്‍ബ പോലീസ് നിരവധി പേര്‍ക്ക് പതിനായിരം റിയാല്‍ പിഴ നല്‍കിയതായി സബഖ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ പതിനായിരം റിയാലാണ് പിഴ ഈടാക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. വൈദ്യുത, ജല ഉത്പാദ പ്ലാന്റുകളിൽ അടക്കം സദാ സമയവും ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ പ്രത്യേകം തയ്യാറാക്കിയ കത്തുകളും പ്രത്യേക നിർദേശങ്ങളും തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."