HOME
DETAILS

'കാര്യങ്ങള്‍ മുഖത്തു നോക്കി പറയൂ' കെജ്‌രിവാളിനെതിരെ റോബര്‍ട്ട് വദ്ര

  
backup
March 09, 2017 | 9:35 AM

kejriwal-robert-vadra

ന്യൂഡല്‍ഹി: പറയാനുള്ള കാര്യങ്ങള്‍ മുഖത്തു നോക്കി പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വദ്ര. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് കെജ്‌രിവാളിനെതിരെ വദ്ര രംഗത്തെത്തിയിരിക്കുന്നത്. കെജ്‌രിവാളിന് തന്നോട് 'പറയാനാവാത്ത ഇഷ്ട'മാണെന്നും അദ്ദേഹം പോസ്റ്റില്‍ പരിഹസിക്കുന്നു. 

'അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങളിലൂടെ പലരേയും എന്റെ ശത്രുക്കളാക്കി മാറ്റാനാണ് കെജ്‌രിവാള്‍ ശ്രമിക്കുന്നത്, അദ്ദേഹത്തിന് എന്തു പറയാനാണെങ്കിലും എന്നോടു നേരിട്ടു പറയണമെന്ന് ഞാനപേക്ഷിക്കുകയാണ്, ഡല്‍ഹി മുഖ്യമന്ത്രിക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു.' വദ്ര ഫേസ്ബുക്കില്‍ എഴുതി.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കെജ്‌രിവാള്‍ ദല്‍ഹി നിയമസഭയില്‍ നടത്തിയ പരാമര്‍ശമാണ് വദ്രയെ പ്രകോപിതനാക്കിയത്.'നിങ്ങള്‍ക്ക് സത്യേന്ദര്‍ ജെയ്‌നെ മാത്രമേ അറസ്റ്റു ചെയ്യാന്‍ സാധിക്കൂ. ഷീല ദീക്ഷിതിനെ ഒന്നും ചെയ്യാന്‍ കഴിയില്ല. റോബര്‍ട്ട വദ്രയ്‌ക്കെതിരെ ചെറു വിരലെങ്കിലും അനക്കാന്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിക്ക് 56 ഇഞ്ച് നെഞ്ചളവുണ്ടെന്ന് ഞാന്‍ സമ്മതിക്കാം.' എന്നായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  a day ago
No Image

പണമടച്ചവർക്ക് റീഫണ്ട് അല്ലെങ്കിൽ ബില്ലിൽ ഇളവ്; സോളാർ ഉപഭോക്താക്കളുടെ ആശങ്കയകറ്റി കെഎസ്ഇബി

Kerala
  •  a day ago
No Image

രണ്ടിടത്തും ജനങ്ങൾക്ക് വെറുക്കപ്പെട്ടവൻ; ഈജിപ്തിന്റെ കണ്ണീരൊഴുക്കിയ റഫറി ഫ്രാൻസിൽ വീടൊഴിപ്പിക്കുന്ന ജപ്തിക്കാരൻ!

Football
  •  a day ago
No Image

തൃശൂരിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവും മക്കളും പൊലിസിൽ കീഴടങ്ങി

Kerala
  •  a day ago
No Image

ബിഹാറിൽ മുസ്‌ലിം യുവതിയുടെ നിഖാബ് ബലമായി അഴിപ്പിച്ച് സിന്ദൂരമണിയിച്ചു; ഹിന്ദുത്വ സംഘടനകളുടെ അതിക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

National
  •  a day ago
No Image

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല; എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  a day ago
No Image

ഫ്രഞ്ച് പടയെ നേരിടും മുൻപ് ആഫ്രിക്കൻ സിംഹങ്ങൾക്ക് കനത്ത തിരിച്ചടി; മൊറോക്കോയുടെ ഗോൾവേട്ടക്കാരൻ ക്വാർട്ടറിന് പുറത്ത്!

Football
  •  a day ago
No Image

പെട്രോൾ വില 82 രൂപയാക്കണം'; എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

National
  •  a day ago
No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  a day ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  a day ago